കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവ് ഭാര്യയുടെ കൈപ്പത്തി വെട്ടിയെറിഞ്ഞു

  • By Lakshmi
Google Oneindia Malayalam News

തെന്മല: ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റി ഭര്‍ത്താവ് അയല്‍വാസിയുടെ വീട്ടുമുറ്റത്തേക്കെറിഞ്ഞു. ഏറെ നേരത്തെ തിരച്ചിലിനുശേഷം കണ്ടെത്തിയ കൈപ്പത്തി തുന്നിച്ചേര്‍ക്കാനായി ആശുപത്രിയില്‍ എത്തിച്ചു. സ്ത്രീയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

ചൊവ്വാഴ്ച രാത്രി 10.30ന് ഇടമണ്‍ 34ലാണ് സംഭവം. ഇടമണ്‍ സ്വദേശി നസിയ(31)യുടെ ഇടത് കൈപ്പത്തിയാണ് ഭര്‍ത്താവ് ഹാഷിം(44) വെട്ടിമാറ്റിയത്.

നസിയയെ ഗുരുതരാവസ്ഥയില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീടാണ് തിരിച്ചിലില്‍ കണ്ടെത്തിയ കൈപ്പത്തി ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തെത്തുടര്‍ന്ന് ഹാഷിം ഒളിവില്‍പ്പോയി.

കുടുംബവഴക്കാണ് കൈപ്പത്തി വെട്ടിമാറ്റലിന് ഇടയാക്കിയതെന്നാണ് സൂചന. മാംസക്കച്ചവടക്കാരനായ ഹാഷിം വാളിനു സമാനമായ ആയുധം ഉപയോഗിച്ചാണ് കൈപ്പത്തി അറുത്തുമാറ്റിയശേഷം അയല്‍വാസിയുടെ വീട്ടുമുറ്റത്തേക്ക് എറിഞ്ഞത്.

നാട്ടുകാരും പോലീസും ചേര്‍ന്ന് കണ്ടെത്തിയ കൈപ്പത്തി കവറിലാക്കിയാണ് തുന്നിച്ചേര്‍ക്കാനായി ആശുപത്രിയിലെത്തിച്ചത്.

കൈപ്പത്തി വെട്ടാന്‍ ഉപയോഗിച്ച ആയുധം തെന്മല എസ്.ഐ ഗോപകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഇടമണില്‍നിന്ന് കണ്ടെത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X