എയര്‍ ഇന്ത്യ സര്‍വീസുകള്‍ പുനസ്ഥാപിച്ചു

സര്‍വീസുകള്‍ റദ്ദാക്കുന്നതില്‍ കേന്ദ്രമന്ത്രിമാരായ എ. കെ. ആന്റണിയും വയലാര്‍ രവിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ആശങ്ക അറിയിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം എയര്‍ ഇന്ത്യാ ചെയര്‍മാനും വ്യോമയാന മന്ത്രാലയ അധികൃതരും നടത്തിയ ചര്‍ച്ചയിലാണ് സര്‍വീസ് റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിച്ചത്.
റദ്ദാക്കല്‍ തീരുമാനം സംബന്ധിച്ച് എയര്‍ ഇന്ത്യ സിഎംഡിയുടെ അറിയിപ്പ് ലഭിച്ചതായി എയര്‍ ഇന്ത്യ പിആര്‍ഒ എബി ജോര്‍ജ്ജ് അറിയിച്ചു.
സപ്തംബര്‍ 13 മുതല്‍ ഒക്ടോബര്‍ 30 വരെ റദ്ദാക്കിയിരുന്ന സര്‍വീസുകളാണ് പുനഃസ്ഥാപിച്ചത്. ഇക്കാലയളവില്‍ യാത്രക്കാരുടെ തിരക്ക് കൂടുതലായി അനുഭവപ്പെട്ടാല്‍ കൂടുതല്‍ സീറ്റുകളുള്ള വിമാനങ്ങള്‍ ഉപയോഗിക്കാനും തീരുമാനമായി.
വിമാന ജീവനക്കാരുടെ കുറവാണ് സര്‍വീസ് വെട്ടിക്കുറക്കാന്‍ പ്രധാന കാരണമായി എയര്‍ ഇന്ത്യ പറഞ്ഞിരുന്നത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, മംഗലാപുരം എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളാണ് റദ്ദാക്കിയിരുന്നത്. കേരളത്തില്‍ നിന്ന് മാത്രമായി മസ്‌കറ്റ്, ഷാര്‍ജ, ദുബായ്, അബുദാബി, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള 203 സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ വ്യാപകപ്രതിഷേധമുയര്‍ന്നതിനെതുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ തിരുത്തല്‍ നടപടി. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എയര്‍ ഇന്ത്യ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു.












Click it and Unblock the Notifications