മധ്യപ്രദേശ് ബസ്സപകടം: മരണം അറുപതായി
ദേവാസ്: മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ ബാഗ്ഡി നദിയിലേക്ക് ബസ് മറിഞ്ഞ് മരിച്ചവരുടെ എണ്ണം അറുപതായി.
ബുധനാഴ്ചയാണ് അപകടം നടന്നത്. ബസ്സില്‍ 70ഓളം യാത്രക്കാരുണ്ടായിരുന്നു. 30 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ബസ്സിന് മുകളിലിരുന്ന് യാത്ര ചെയ്ത ഏഴ് പേര്‍ നീന്തി രക്ഷപ്പെട്ടു. ക്രെയിനുപയോഗിച്ച് ബസ് ഉയര്‍ത്താനുള്ള ശ്രമം തുടരുകയാണ്.
ചപ്ഡയില്‍നിന്ന് നെമവാറിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഖടേഗാവിന് സമീപം വെള്ളത്തില്‍ മുങ്ങിക്കിടന്ന പാലത്തിലൂടെ പോവുമ്പോഴായിരുന്നു അപകടം.
സംഭവത്തെക്കുറിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍ മജിസ്‌ട്രേട്ട്തല അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications