Get Updates
Get notified of breaking news, exclusive insights, and must-see stories!

വേണു നാഗവള്ളി അന്തരിച്ചു

Veni Nagavalli
തിരുവനന്തപുരം: നടനും സംവിധായകനും തിരക്കഥാകൃത്തുമായ വേണു നാഗവള്ളി (61) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 1.30ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.

ദീര്‍ഘകാലമായി കരള്‍സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. മരണസമയത്ത് ഭാര്യ മീരയും മകന്‍ വിവേകും സമീപത്തുണ്ടായിരുന്നു. മൃതദേഹം വ്യാഴാഴ്ച രാവിലെ കവടിയാറിലെ വീട്ടിലെത്തിക്കും. സംസ്‌കാരം ഇന്നു വൈകുന്നേരം നാലിന് തൈക്കാട് ശാന്തികവാടത്തില്‍.

1949 ഏപ്രില്‍ 16ന് ആര്‍.എസ്.കുറുപ്പിന്റെയും രാജമ്മയുടെയും മകനായാണ് വേണുഗോപാല്‍ എന്ന വേണു നാഗവള്ളി ജനിച്ചത്.

വിദ്യാഭ്യാസം തിരുവനന്തപുരം മോഡല്‍ സ്‌കൂള്‍, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു. ആള്‍ ഇന്ത്യാ റേഡിയോയില്‍ അനൗണ്‍സറായി ഔദ്യോഗിക ജീവിതം തുടങ്ങി. തുടര്‍ന്ന് സിനിമയിലെത്തി ആദ്യം അഭിനേതാവും പിന്നീട് സംവിധായകനുമായി.

ജോര്‍ജ് ഓണക്കൂറിന്റെ 'ഉള്‍ക്കടല്‍' സിനിമയാക്കിയപ്പോള്‍ വേണു നാഗവള്ളിയായിരുന്നു നായകന്‍. എണ്‍പതുകളിലെ ചിത്രങ്ങളില്‍ വിഷാദഭാവമുള്ള കാമുകനായിരുന്നു വേണു.

ശാലിനി എന്റെ കൂട്ടുകാരി, യവനിക, ചില്ല്, ഓമനത്തിങ്കള്‍, ലേഖയുടെ മരണം ഒരു ഫഌഷ്ബാക്ക്, മീനമാസത്തിലെ സൂര്യന്‍, ആരാന്റെ മുല്ല കൊച്ചുമുല്ല, ആദാമിന്റെ വാരിയെല്ല്, ദേവദാസ്, വാര്‍ത്ത തുടങ്ങിയ ചിത്രങ്ങളിലെല്ലാം വേണു ചെയ്ത വേഷങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടി. 2009ല്‍ സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവതയിലാണ് ഏറ്റവുമൊടുവില്‍ നടന്റെ വേഷമിട്ടത്. .

സൂപ്പര്‍ഹിറ്റായ സുഖമോദേവി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് 1986ല്‍ സംവിധാനരംഗത്തെക്ക് അദ്ദേഹം കാലെടുത്തുവച്ചത്. 12 സിനിമകള്‍ സംവിധാനം ചെയ്തു. സര്‍വകലാശാല, അയിത്തം, ലാല്‍സലാം, ഏയ് ഓട്ടോ, ആയിരപ്പറ, അഗ്‌നിദേവന്‍, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങിയവ വേണു സംവിധാനം ചെയ്ത ചിത്രങ്ങളാണ്.

'കിലുക്കം' എന്ന ജനപ്രിയ ചിത്രത്തിലൂടെ തിരക്കഥാകൃത്തെന്ന രീതിയിലും വേണു തിളങ്ങി. അര്‍ത്ഥം, അഹം, സുഖമോ ദേവി തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച അദ്ദേഹം ഭാര്യ സ്വന്തം സുഹൃത്ത് എന്ന ചിത്രത്തിനായി അവസാനമായി തിരക്കഥ തയ്യാറാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+