Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് എംഎല്‍എ കള്ളുകച്ചവടം നിര്‍ത്തുന്നു

K Achuthan
പാലക്കാട്: 35 വര്‍ഷമായി നടത്തിവരുന്ന കള്ളുകച്ചവടം അവസാനിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ എം എല്‍ എയുമായ കെ അച്യുതന്‍.

മലപ്പുറം ജില്ലയിലുണ്ടായ വിഷക്കള്ള് ദുരന്തത്തില്‍ അച്യുതനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വര്‍ഷങ്ങളായി നടത്തിവരുന്ന വ്യാപാരം അവസാനിപ്പിക്കാന്‍ അച്യൂതന്‍ തീരുമാനിച്ചത്.

അച്യുതന്റെ നാടായ ചിറ്റൂരില്‍ നിന്നാണ് വിഷക്കള്ള് മലബാര്‍ മേഖലയില്‍ ഒഴുകുന്നത്. ഇതിനു പിന്നില്‍ അച്യുതന്റെ കൈകളുണ്ടെന്നു വാര്‍ത്തയുണ്ടായിരുന്നു.

വിഷക്കള്ള് ദുരന്തത്തില്‍ എനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. പറയുന്നതും പ്രചരിപ്പിക്കുന്നതുമെല്ലാം വാസ്തവവിരുദ്ധമായ കാര്യങ്ങളാണ്. ഈ ആരോപണങ്ങളില്‍ മനംമടുത്തും കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ ഉപദേശവും മാനിച്ചാണ് കള്ളുകച്ചവടം അവസാനിപ്പിക്കുന്നത്-അച്യുതന്‍ പറഞ്ഞു.

മലപ്പുറം ദുരന്തവുമായി എനിക്കോ എന്റെ കുടുംബത്തിനോ ഒരു ബന്ധവുമില്ല. ചിറ്റൂരില്‍ നിന്നു പോകുന്ന ഓരോ കുപ്പി കള്ളിനും എനിക്കു കമ്മിഷന്‍ കിട്ടുന്നുവെന്ന് ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്ത എന്നെ കരിതേയ്ക്കാന്‍ സി പി എം മെനയുന്ന തന്ത്രത്തിന്റെ ഭാഗമാണ്.

ഈ ആരോപണങ്ങളില്‍ ഒന്നെങ്കിലും തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും അച്യുതന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+