ജോസഫിന് താക്കീത് നല്‍കിയാല്‍ മതിയായിരുന്നു: ബേബി

ചോദ്യപ്പേപ്പര്‍ വിവാദത്തെത്തുടര്‍ന്ന് അധ്യാപകന് സസ്‌പെന്‍ഷന്‍ നല്‍കിയ കാര്യം സര്‍വകലാശാലയെ അറിയിക്കുകയും അനുമതി നേടുകയും ചെയ്തതാണ്. ഇതിന്റെ കാലാവധി ജൂലായ് 31 ന് അവസാനിച്ചു.
പിന്നീട് പുറത്താക്കിയപ്പോള്‍ സര്‍വകലാശാലയുടെ അംഗീകാരം വാങ്ങിയിട്ടില്ല. അധ്യാപകനെ താക്കീത് നല്‍കി തിരിച്ചെടുക്കാമായിരുന്നു- ബേബി പറഞ്ഞു.
അധ്യാപകനെ പുറത്താക്കിയ മാനേജ്‌മെന്റ് നടപടിക്രമങ്ങള്‍ പാലിച്ചില്ല. ശിക്ഷാ നടപടികള്‍ എടുക്കാന്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് അധികാരമുണ്ടങ്കിലും ഇക്കാര്യം സര്‍വകലാശാലയെ അറിയിച്ച് അംഗീകാരം വാങ്ങേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
അധ്യാപകന്‍ ചെയ്ത് തെറ്റിനെ ഞാന്‍ ന്യായീകരിക്കുന്നില്ല. പക്ഷെ അതിന് മാനേജ്‌മെന്റ് നല്‍കിയ ശിക്ഷ കടുത്തതും ന്യായീകരണമില്ലാത്തതുമാണ്. പോക്കറ്റിടിച്ച ആള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കേണ്ട കാര്യമില്ല. അദ്ദേഹത്തിന് കൊടുത്ത സസ്‌പെന്‍ഷന്‍ തന്നെ ശിക്ഷയാണ്. ശിക്ഷാ നടപടിക്കുള്ള അംഗീകാരം വാങ്ങേണ്ടതായിരുന്നുവെന്ന സര്‍വകലാശാലയുടെ തീരുമാനം ശരിയാണ്- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications