കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ ജീവനൊടുക്കി

എസ്‌ഐ വിജയകൃഷ്ണനെ വെടിവെച്ച ശേഷം മുജീബും കുടുംബവും കാട്ടിനുള്ളിലേക്ക് രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ടാപ്പിംഗിന് എത്തിയ തൊഴിലാളികള്‍ മുജീബിനെ തോട്ടത്തില്‍ കണ്ടിരുന്നു. തുടര്‍ന്ന് ഇവര്‍ തോട്ടമുടമയെ വിവരമറിയിക്കുകയും ഉടമ പോലീസിനെ അറിയിക്കുകയുമായിരുന്നു. കാട്ടിനുള്ളിലെ എല്ലാ പാതകളും അടച്ചാണ് പൊലീസ് ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയത്.
പിടിക്കപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തില്‍ മുജീബ് ആത്മഹത്യയ്ക്ക് ചെയ്യുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് തൊഴിലാളികള്‍ തിരിച്ചെത്തി നോക്കിയപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ മുജീബിനെയും ഭാര്യയെയും കണ്ടത്. നെഞ്ചിന് വെടിയേറ്റ നിലയിലായിരുന്നു മുജീബ്. എന്നാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടികളെ പരിക്കൊന്നും ഏല്‍ക്കാതെ കാട്ടില്‍ നിന്നു കണ്ടെത്തി.
ഞായറാഴ്ചയാണ് വാറണ്ടുമായി മുജീബിനെ കസ്റ്റഡിയിലെടുക്കാന്‍ പോയ കാളികാവ് എസ്‌ഐ വിജയകൃഷ്ണനെ ഇയാള്‍ വെടിവെച്ചുകൊന്നത്. പീഡനക്കേസിലെ പ്രതിയായ മുജീബിനെ അറസ്റ്റ് ചെയ്യാന്‍ ഇന്നലെ വീട്ടിലെത്തിയ എസ്‌ഐയെ ലൈസന്‍സില്ലാത്ത നാടന്‍ തോക്കുപയോഗിച്ചു വെടിവച്ചു കൊല്ലുകയായിരുന്നു. മുജീബിന്റെ കൈവശം രണ്ട് തോക്കുകള്‍ ഉണ്ടായിരുന്നു.
കൃത്യത്തിനു ശേഷം മൂന്നാം ഭാര്യയായ ഖയറുന്നീസയേയും രണ്ടു കുട്ടികളെയും കൂട്ടി കാട്ടിലൊളിച്ച പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടരുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണെ്ടത്തിയത്.












Click it and Unblock the Notifications