ദില്ലിയില്‍ കാറിനുള്ളില്‍ കൂട്ടമാനഭംഗം
ദില്ലി: ദില്ലിയില്‍ പെണ്‍കുട്ടിയെ കാറിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയാക്കി. ദ്വാരക സൗത്ത് വെസ്റ്റില്‍ മൂന്ന് ദിവസം മുമ്പാണ് സംഭവമുണ്ടായത്. പൊതുനിരത്തില്‍ നിന്ന് പെണ്‍കുട്ടിയെ കാറിനുള്ളില്‍ പിടിച്ചുകയറ്റി രണ്ട് പേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു.
അക്രമികളെ പൊലീസ് പിന്നീട് പിടികൂടി. പിടിയിലായ ഇവര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കൂട്ടമാനഭംഗത്തിനും കേസെടുത്തു.
അവനീഷ് യാദവ്, കരംബീര്‍, കരംബീറിന്റെ ബന്ധുവായ മറ്റൊരു കുട്ടിയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കരംബീറിന്റെ ബന്ധുവായ ആണ്‍കുട്ടിയ്ക്ക് പീഡനത്തിനിരയായ പെണ്‍കുട്ടിയെ നേരത്തെ അറിയാമായിരുന്നു.
മാനഭംഗത്തിനുശേഷം ഗര്‍ഭനിരോധന മരുന്ന് കഴിക്കാന്‍ ഇവര്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചുവെന്ന് പൊലീസ് പറഞ്ഞു. പാലം ഏരിയായിലെ താമസക്കാരിയായ പെണ്‍കുട്ടി പച്ചക്കറി വാങ്ങിക്കുന്നതിനായി മാര്‍ക്കറ്റില്‍ പോകുന്നതിനിടെ വാഗണ്‍ആര്‍ കാറിലെത്തിയ മൂവര്‍സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു.
ബലംപ്രയോഗിച്ച് കാറില്‍ കയറ്റിയ അക്രമികള്‍ കുറെദൂരം കാര്‍ഓടിച്ച് ചെന്ന് വനത്തിനു സമീപത്തായി നിര്‍ത്തിയശേഷം കാറിനുള്ളില്‍ വച്ച് മാനഭംഗപ്പെടുത്തി. ഇതിന് ശേഷം ഗര്‍ഭനിരോധന മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പീഡനത്തിന് ശേഷം ബലംപ്രയോഗിച്ച് ഗര്‍ഭനിരോധന മരുന്ന് നല്‍കുന്നത് ആദ്യമായി നടക്കുന്ന സംഭവമാണെന്ന് പൊലീസ് ഓഫീസര്‍ പറഞ്ഞു.
കരംബീറിന്റെ ബന്ധുവായ ആണ്‍കുട്ടിയ്‌ക്കെതിരെ തട്ടിക്കൊണ്ടു പോകലിന് മാത്രമാണ് കേസെടുത്തിരിയ്ക്കുന്നത്. മാനഭംഗത്തിനുശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു. പിന്നീട് പെണ്‍കുട്ടിയും വീട്ടുകാരും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വൈദ്യ പരിശോധന നടത്തി ബലാത്സം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications