കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലേമാന്‍ തകര്‍ന്നിട്ട് 2 വര്‍ഷം കഴിയുമ്പോള്‍

  • By Ajith Babu
Google Oneindia Malayalam News

Lehman Brothers collapse: Two years on
ന്യൂയോര്‍ക്ക്: അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ച വാള്‍സ്ട്രീറ്റ് ഭീമന്‍ ലേമാന്‍ ബ്രദേഴ്‌സ് തകര്‍ന്നിട്ട് സെപ്റ്റംബര്‍ 15ന് രണ്ടു വര്‍ഷം തികയുന്നു.

ആഗോള ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമായ ലേമാന്‍ 2008 സെപ്റ്റംബര്‍ 15നാണ് പാപ്പര്‍ ഹര്‍ജി നല്‍കിയത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം നേരിട്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിയ്ക്കാന്‍ ലേമാന്റെ തകര്‍ച്ച കാരണമായിരുന്നു. വമ്പന്‍ ബാങ്കുകള്‍ തകരില്ലെന്ന നിക്ഷേപകരുടെ വിശ്വാസവും ഇതോടെ മാറിമറിഞ്ഞു. 158 വര്‍ഷത്തെ പാരന്പര്യമെല്ലാം പഴങ്കഥയാക്കിയാണ് ലേമാന്‍ തകര്‍ന്നടിഞ്ഞത്

ലേമാന്റെ 613 ബില്യണ്‍ ഡോളറിന്റെ ബാധ്യത ഏറ്റെടുക്കാന്‍ അമേരിക്കന്‍ സര്‍ക്കാരിനും കഴിഞ്ഞില്ല. ബാങ്ക് പാപ്പര്‍ ഹര്‍ജി നല്‍കിയ ദിവസം യുഎസ് ഓഹരി സൂചികയായ ഡൗജോണ്‍സ് 504 പോയിന്റ് ഇടിഞ്ഞു. 2001ലെ സെപ്റ്റംബര്‍ ആക്രമണത്തിനു ശേഷം ആദ്യമായാണ് ഒരു ദിവസം വിപണിയില്‍ ഇത്രയധികം ഇടിവുണ്ടായത്.

140 മില്യണ്‍ പൗണ്ടിനു ബാര്‍ക്ലെയ്‌സ് ലേമാന്‍ ബ്രദേഴ്‌സിന്റെ വടക്കേ അമേരിക്കന്‍ ഡിവിഷന്‍ ഏറ്റെടുത്തു. നോമുറ ഗ്രൂപ്പ് ഏഷ്യ പെസഫിക് പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. നോമുറയുടെ ഏറ്റെടുക്കലോടെ 2,500 പേര്‍ക്കു തൊഴില്‍ നഷ്ടമായില്ല. ഇന്‍വെസ്റ്റ് മാനെജ്‌മെന്റ് ബിസിനസ് പിന്ീട് ന്യൂബെര്‍ജര്‍ ബെര്‍മാനു കൈമാറി.

ആഗോള മാന്ദ്യം സൃഷ്ടിച്ച കെടുതികളില്‍ നിന്നും കരകയറവെ പുതുതായി നടപ്പാക്കുന്ന പുതിയ ബാങ്കിങ് ചട്ടങ്ങള്‍ ഇനിയൊരു ബാങ്ക് തകര്‍ച്ചയ്ക്കിടയാക്കില്ലെന്നാണു നിക്ഷേപകരുടെ പ്രതീക്ഷ. ചൊവ്വാഴ്ച സ്വിറ്റ്‌സര്‍ലന്റിലെ ബാസലില്‍ ചേര്‍ന്ന സെന്‍ട്രല്‍ ബാങ്കുകളുടെ യോഗത്തിലാണു പുതിയ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കിയത്.

റിസ്‌ക് കൂടുതലുള്ള വായ്പകള്‍ നല്‍കുന്നതിനെ പുതിയ മാനദണ്ഡങ്ങള്‍ വിലക്കുന്നു. നവംബറില്‍ നടക്കുന്ന ജി20 രാജ്യങ്ങളുടെ യോഗത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിച്ചേക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X