കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനില്‍ വന്‍ സെക്‌സ് റാക്കറ്റ് പിടിയില്‍

  • By Lakshmi
Google Oneindia Malayalam News

ലണ്ടന്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സമ്പന്നരായ ബിസിനസുകാര്‍ക്ക് കാഴ്ചവയ്ക്കുന്ന സംഘത്തെ സ്‌കോര്‍ട് ലാന്റ് യാര്‍ഡ് പിടികൂടി.

പൊലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് മൂന്ന് സ്ത്രീകളും ഒരു പുരുഷനുമുള്‍പ്പെട്ട സംഘത്തെ അറസ്റ്റുചെയ്തത്. പൊലീസ് വേഷം മാറിച്ചെന്ന് 13 വയസ്സുള്ള ഒരു പെണ്‍കുട്ടിയ്ക്ക് തുകപറഞ്ഞുറപ്പിക്കുന്നതായി തെറ്റിദ്ധരിപ്പിച്ചാണ് ഇവരെ കുരുക്കിയത്.

2009ല്‍ തന്റെ കൈവശം 14നും 20നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ വില്‍പനയ്ക്കുണ്ടെന്ന് കാണിച്ച് ഒരു സ്ത്രീ നൈറ്റ്‌സ് ബ്രിഡ്ജിലെ ഒരു ഹോട്ടലില്‍ കത്ത് നല്‍കിയതോടെയാണ് ഈ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

ഹോട്ടല്‍ അധികൃതരാണ് ഇവരെക്കുറിച്ചുള്ള വിവരം പൊലീസിന് നല്‍കിയത്. പിന്നീട് പൊലീസ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. ബ്രിട്ടന് പുറമെ, ഇറാന്‍, കിഴക്കന്‍ യൂറോപ്പ്, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഈ സ്ത്രീ പെണ്‍കുട്ടികളെ വിതരണം ചെയ്തിരുന്നു.

മെയില്‍ വഴിയാണ് പൊലീസ് ഇവരുമായി ബന്ധപ്പെട്ടത്. പെണ്‍കുട്ടികളെ ആവശ്യമുണ്ടെന്ന് കാണിച്ച് തെറ്റിദ്ധരിപ്പിച്ചാണ് ഇവരെക്കൊണ്ട് തിരികെ മറുപടി അയപ്പിച്ചത്.

അഞ്ച് കുട്ടികളെ ലണ്ടനില്‍ കൊണ്ടുവരാമെന്നും ഇവര്‍ക്ക് 50,000പൗണ്ട് (3,591,102.61രൂപ) മുതല്‍ 150,000 പൗണ്ട്(10,776,148.71) വരെ വിലയാകുമെന്നും ഇവര്‍ മറുപടി മെയിലില്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടികളെയും കൊണ്ട് ലണ്ടനിലെ ഹോട്ടലില്‍ നിന്നാണ് ഇവരെ പിന്നീട് പിടികൂടിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X