Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ കേസ്: വിധി ദിവസത്തില്‍ മാറ്റമില്ല

babari Masjid
ലഖ്‌നൊ: അയോധ്യ കേസിന്റെ വിധി സപ്തംബര്‍ 24ന് തന്നെ ഉണ്ടാകുമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ച് അറിയിച്ചു. ബാബറി മസ്ജിദിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിലാണ് സപ്തംബര്‍ 24ന് കോടതി വിധി പറയുന്നത്.

ഇതുസംബന്ധിച്ച അനുരഞ്ജനശ്രമത്തിന് സമയം അനുവദിക്കണമെന്നും അതുകൊണ്ട് കേസില്‍ വിധി പ്രസ്താവിക്കുന്നത് പത്തു ദിവസത്തേയ്ക്ക് നീട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കേസിലെ കക്ഷിയായ നിര്‍മോഹി അഖാറയ്ക്കുവേണ്ടി രമേശ് ചന്ദ്ര ത്രിപാഠി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി വിധി 24ന് തന്നെ ഉണ്ടാകുമെന്ന് പ്രസ്താവിച്ചത്.

വിധിപ്രസ്താവിക്കുന്നത് മാറ്റിവയ്ക്കാനാവില്ലെന്നു പറഞ്ഞ കോടതി ഹര്‍ജിക്കാരനായ രമേശ് ചന്ദ്ര ത്രിപാഠിക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

കേസിലെ മറ്റ് രണ്ടു കക്ഷികളായ ഹിന്ദു മഹാസഭയും വഖഫ് ബോര്‍ഡും അനുരഞ്ജനശ്രമത്തിനുള്ള സാധ്യത നേരത്തെ തള്ളിക്കളഞ്ഞിരുന്നു.

കേസില്‍ വിധി പ്രസ്താവിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടിരുന്നു. രാജ്യം കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിനാല്‍ കേസില്‍ വിധി പറയുന്നത് മാറ്റിവയ്ക്കണമെന്നായിരുന്നു രണ്ടാമത്തെ ഹര്‍ജിയിലെ ആവശ്യം. ലഖ്‌നൊവിലെ ഒരുകൂട്ടം മുതിര്‍ന്ന പൗരന്മാരാണ് ഈ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

ബാബറി മസ്ജിദ് നിലനിന്നിരുന്ന 60 ഃ 40 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഭൂമിക്കായി സുന്നി വഖഫ് ബോര്‍ഡും നിര്‍മോഹി അഖാരയും തമ്മിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+