കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണിയില്‍ വന്‍ ആവേശം, സെന്‍സെക്സ് 19,906ല്‍

Google Oneindia Malayalam News

മുംബൈ: സെപ്തംബര്‍ 20 തിങ്കളാഴ്ച ഓഹരി വിപണിയില്‍ ആഘോഷമായിരുന്നു. ദിവസത്തെ ഉയര്‍ന്ന നിലവാരത്തിനടുത്തായിരുന്നു വിപണി അവസാനിച്ചത്.

സെന്‍സെക്സ് 19,906.10 (+311.35)
നിഫ്ടി NSE 5980.45 (+95.50 )

വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വന്‍ തോതില്‍ പണം ഇറക്കിയത് വിപണിയ്ക്ക് ഊര്‍ജ്ജം പകര്‍ന്നു. വരും ദിവസങ്ങളില്‍ വിപണി ഇനിയും പുതിയ ഉയരങ്ങളില്‍ എത്തുമെന്നാണ് വിദഗ്ദരുടെ കണക്ക്കൂട്ടല്‍. വന്‍ തോതില്‍ വിപണിയില്‍ എത്തുന്ന പണത്തിന്റെ കണക്ക് വച്ചാണ് ഈ വിലയിരുത്തല്‍.

വിപണി 19927 വരെയാണ് ഒരു തവണ എത്തിയത്. നിഫ്ടി 5989.05ലും എത്തിയിരുന്നു. എഫ്എംസിജി, ഫിനാന്‍ഷ്യല്‍, ടെലകോം, ഓട്ടോ, ഓയില്‍ എന്നീ രംഗങ്ങളിലെ ഓഹരികളായിരുന്നു മികച്ച ഉയര്‍ച്ച കാണിച്ചത്.

ഉച്ചയ്ക്ക് തന്നെ മുംബൈ ഓഹരി വിപണി 32 മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപം തന്നെയായിരുന്നു ഇതിന് പ്രധാന കാരണം. കയറ്റുമതി സാദ്ധ്യതയുള്ള ഐ ടി കമ്പനികളുടെ ഓഹരികള്‍ക്കും പ്രീയം ഏറെയായിരുന്നു.

ഉച്ചയ്ക്ക് 11.25 ന് ബി എസ് ഇ 19,767.34 പോയന്റിലെത്തിയിരുന്നു. പിന്നീട് രണ്ടര മണി കഴിഞ്ഞപ്പോള്‍ അത് 247 പോയന്റ് ഉയര്‍ന്ന് 19841 ആയി. നിഫ്ടി അപ്പോള്‍ 73 പോയന്റ് ഉയര്‍ന്ന് 5958 പോയന്റിലെത്തി.

യൂറോപ്യന്‍ വിപണി എല്ലാം തന്നെ മികച്ച് പ്രകടനം നടത്തിയത് ഉച്ച കഴിഞ്ഞുള്ള ഇന്ത്യന്‍ വിപണിയ്ക്ക് സഹായകമായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X