Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ: കോടതിയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല

Babari Masjid
ലഖ്‌നൊ: അയോധ്യാ കേസില്‍ വിധി പ്രസ്താവിക്കുമ്പോള്‍ ലഖ്‌നൊവിലെ ഹൈക്കോടതി പരിസരത്ത് മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല.

വിധിയുടെ പകര്‍പ്പ് ജില്ലാ കളക്ടറേറ്റ് വഴി മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ചെയ്യുക. അലഹാബാദ് ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചാണിത്. സെപ്റ്റംബര്‍ 24ന് വെള്ളിയാഴ്ചയാണ് അയോധ്യ കേസില്‍ വിധി പറയുന്നത്.

കോടതിപരിസരത്തെ തിരക്കൊഴിവാക്കാനാണ് കോടതി മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. കേസിലെ കക്ഷികളെയും അവരുടെ അഭിഭാഷകരെയും മാത്രമേ കോടതിമുറിയില്‍ പ്രവേശിപ്പിക്കൂകയുള്ളു.

വിധി വന്നശേഷം രാജ്യത്ത് സമാധാനം പുലരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കേസിലെ കക്ഷികളെല്ലാം പറഞ്ഞു. 60 വര്‍ഷം പഴക്കമുള്ള കേസിലെ വിധി എന്തുതന്നെയാണെങ്കിലും രാജ്യത്ത് ശാന്തിയും സമാധാനവും പുലരണമെന്നും അവര്‍ പറഞ്ഞു.

കോടതി വിധി മുന്‍ നിര്‍ത്തി ഉത്തര്‍പ്രദേശില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് സജ്ജമായിക്കൊണ്ടിരിക്കുന്നത്. അയോധ്യയിലും സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+