കര്‍ണാടകത്തില്‍ പുതിയ ആറ് മന്ത്രിമാര്‍
ബാംഗ്ലൂര്‍: കര്‍ണാടക മന്ത്രിസഭ യെദ്യൂരപ്പ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ആറ് മന്ത്രിമാരെയാണ് ഉള്‍പ്പടുത്തിയത്. നേരത്തേ മൂന്ന് പേരെ മുഖ്യമന്ത്രി മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.
ഗവര്‍ണര്‍ ഗവര്‍ണര്‍ എച്ച് ഭരദ്വാജിന്റെ വസതിയിലായിരുന്നു ചടങ്ങ്. ശോഭ കരന്തലാജ, വി. സോമണ്ണ, സി.എച്ച് വിജയശങ്കര്‍, എസ്. എ. രാമദാസ്, എ. നാരായണസ്വാമി, സി.സി. പാട്ടീല്‍ എന്നിവരാണ് ഗവര്‍ണര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. യെദ്യൂരപ്പയുടെ ഏറ്റവും അടുത്തയാളായാണ് ശോഭ കരന്തലാജെ അറിയപ്പെടുന്നത്. പതിനൊന്ന് മാസത്തിന് മുമ്പ് റെഡ്ഡി സഹോദരന്മാരുടെ സമ്മര്‍ദ്ദം കാരണം മുഖ്യമന്ത്രി ശോഭയെ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു.
റെഡ്ഢി സഹോദരന്മാരുമായി അടുപ്പമുള്ള മൂന്ന് മന്ത്രിമാരെ പുറത്താക്കിയ യെദ്യൂരപ്പയുടെ നടപടി വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. മന്ത്രിമാരായ ഗുളിഹട്ടി ശേഖര്‍, അരവിന്ദ് ലിംബാവലി, ശിവണ്ണ ഗൗഡ നായിക് എന്നിവരെയാണ് മുഖ്യമന്ത്രി പുറത്താക്കിയത്.
പുനഃസംഘടനയില്‍ പ്രതിഷേധിച്ച് റെഡ്ഡിവിഭാഗം മന്ത്രിമാരായ ജനാര്‍ദന റെഡ്ഡിയും കരുണാകര റെഡ്ഡിയും ബി.ജെ.പി.അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക് കത്തയച്ചിട്ടുണ്ട്. മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് രണ്ട് എം.എല്‍.എ.മാര്‍ രാജിവെക്കുകയും ചെയ്തു.
റെഡ്ഡി സഹോദരന്മാരുടെ പ്രതിഷേധം ശക്തമാണെങ്കിലും മുഖ്യമന്ത്രി യഡിയൂരപ്പ ഉറച്ച നിലപാടിലാണ്. മന്ത്രിസഭാ പുനസംഘടനത്തിന് മുമ്പ് യഡിയൂരപ്പ ദില്ലിയില്‍ പോയി ബി ജെ പി ഉന്നതരുമായി ചര്‍ച്ച നടത്തിയിരുന്നു. അവരുടെ പച്ചക്കൊടി കിട്ടിയതിന് ശേഷമാണ് ഈ പുനസംഘടന നടക്കുന്നത്. അതുകൊണ്ട് തന്നെയാണ് റെഡ്ഢി സഹോദരന്മാര്‍ ഒച്ചപ്പാടുണ്ടാക്കിയിട്ടും യഡിയൂരപ്പ് കുലുങ്ങാതെ മുന്നോട്ട് പോകുന്നത്.












Click it and Unblock the Notifications