സ്ഥാനാര്‍ഥി നിര്‍ണയം; കരുണാകരന് അതൃപ്തി

അര്‍ഹതയില്ലാത്ത പലരേയും സ്ഥാനാര്‍ഥികളാക്കിയെന്നും യുവാക്കള്‍ക്ക് പകുതി സീറ്റ് നല്‍കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം നടപ്പാക്കിയില്ലെന്നും കെ കരുണാകരന്‍ ആരോപിച്ചു. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നോ രണ്ടോ പേര്‍ ചേന്നാണ് കോണ്‍ഗ്രസില്‍ തീരുമാനങ്ങളെല്ലാം എടുക്കുന്നത്. പകുതി സീറ്റുകള്‍ യുവാക്കള്‍ക്ക് നീക്കിവെയ്ക്കണമെന്ന ഐ ഐ സി സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം പോലും നേതൃത്വം അവഗണിച്ചു.
അര്‍ഹതയില്ലാത്തവരെയാണ് പലയിടത്തും സ്ത്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. എന്റെ മാത്രമല്ല മറ്റ് പല മുതിര്‍ന്ന നേതാക്കളോടും അഭിപ്രായം ആരാഞ്ഞിട്ടില്ല-കരുണാകരന്‍ ആരോപിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കണ്ണടച്ച് ജയിക്കാവുന്ന സാഹചര്യമായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ സാഹചര്യം ഇല്ല. നേതൃത്വത്തിന്റെ പിഴവാണിതിന് കാരണം- കരുണാകരന്‍ പറഞ്ഞു.
യു ഡി എഫ് സീറ്റ് നിര്‍ണയ ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കെ കരുണാകരന്റെ പ്രസ്താവന കോണ്‍ഗ്രസിന് വീണ്ടും തലവേദനയാകുമെന്നാണ് കരുതുന്നത്.
വ്യാഴാഴ്ചയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒട്ടേറെ പ്രവര്‍ത്തകര്‍ പരാതികളുമായി അദ്ദേഹത്തെ കാണാന്‍ എത്തിയിരുന്നു. സിറ്റിംഗ് സീറ്റുകള്‍ക്കു പുറമേ നാലോ അഞ്ചോ സീറ്റുകള്‍ കൂടയാണ് കരുണാകരന്‍ ഓരോ ജില്ലയിലും ചോദിച്ചിട്ടുള്ളത്. എന്നാല്‍ സിറ്റിംഗ് സീറ്റുകള്‍പോലും നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.












Click it and Unblock the Notifications