Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ ഓഫീസില്‍ പൂജ നടത്താന്‍ ശ്രമം

തിരുവനന്തപുരം: ചാരാച്ചിറയിലെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ മന്ത്രവാദം നടത്താന്‍ ശ്രമിച്ചെന്ന് ആരോപണം. വ്യാഴാഴ്ച രാത്രിയാണ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ മന്ത്രവാദത്തിനുള്ള സാമഗ്രികള്‍ ഒരുക്കിയത്.

സംഭവമറിഞ്ഞ് മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും എത്തിയപ്പോള്‍ സാമഗ്രികള്‍ ഓഫീസില്‍ ഉപേക്ഷിച്ച് ജീവനക്കാര്‍ ഓടിപ്പോയി. മന്ത്രവാദത്തെ പറ്റി റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമപ്രവര്‍ത്തകരെ ജീവനക്കാര്‍ അസഭ്യം പറഞ്ഞുവെന്നും ആരോപണമുണ്ട്.

സര്‍ക്കാര്‍ ഓഫീസില്‍ പൂജ നടത്താന്‍ ശ്രമം നടക്കുന്നകാര്യം ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വിദ്യാഭ്യാസമന്ത്രി എംഎ ബേബിയും അക്കാദമി ഡയറക്ടര്‍ മോഹന്‍ എബ്രഹാമും സംഭവസ്ഥലത്തെത്തി.

അക്കാദമിയില്‍ നടന്നത് എന്താണെന്നതിനെക്കുറിച്ച് വെള്ളിയാഴ്ചതന്നെ റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അക്കാദമി ഡയറക്ടര്‍ മോഹന്‍ എബ്രഹാമിന്റെ സമയദോഷം മാറ്റാനാണ് പൂജനടത്താനൊരുങ്ങിയതെന്നാണ് സൂചന. അദ്ദേഹത്തിനെതിരെ ആരോപണം നിലനില്‍ക്കെ മന്ത്രി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതും അദ്ദേഹത്തോട് തന്നെയാണ്.

എന്നാല്‍ ഓഫീസില്‍ പൂജ നടത്താന്‍ ജീവനക്കാര്‍ ശ്രമിച്ചത് താന്‍ അറിയാതെയാണെന്ന് സിവില്‍ സര്‍വീസ് അക്കാദമി ഡയറക്ടറായ മോഹന്‍ എബ്രഹാം പറയുന്നു. എന്നാല്‍ ഡയറക്ടര്‍ തന്നെയാണ് പൂജ ചെയ്യാന്‍ തങ്ങളെ ചട്ടം കെട്ടിയതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.

സിവില്‍ സര്‍വീസ് അക്കാദമി ഡയറക്ടറായ മോഹന്‍ എബ്രഹാമിനെതിരെ മൂന്നോളം വിജിലന്‍സ് കേസുകള്‍ നിലവിലുണ്ട്.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരുതരത്തിലുള്ള മതചടങ്ങുകളും നടത്തരുതെന്നാണ് ചട്ടം. ഇത് ലംഘിച്ചാണ് സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ മന്ത്രവാദവും പൂജയും നടത്താന്‍ ശ്രമം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+