കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവ് ഡോക്ടര്‍ ചമഞ്ഞ് 1മാസം ചികിത്സ നടത്തി

  • By Lakshmi
Google Oneindia Malayalam News

കോട്ടയം: ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞ് യുവാവ് ചികിത്സ നടത്തി. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു.

കോട്ടയം ചെങ്ങളം സ്വദേശി റോയിഷ് ടി. രാജു(22)വാണ് അറസ്റ്റിലായത്. ഒരു മാസത്തോളം രാജേഷ് ഇങ്ങനെ ഡോക്ടര്‍ ചമഞ്ഞ് ആശുപത്രിയില്‍ ചികിത്സ നടത്തിയെന്ന് പൊലീസ് പറഞ്ഞു.

ദേശീയ ഗ്രാമീണാരോഗ്യ പദ്ധതിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ ദീപയുടെ സഹായിയായാണ് റോയിഷ്. എംബിബിഎസ് വിദ്യാര്‍ഥിയാണെന്നു തെറ്റിദ്ധരിപ്പിച്ചാണു ഡോക്ടറുമായി പരിചയപ്പെട്ടത്.

രഹസ്യവിവരത്തേത്തുടര്‍ന്നു പോലീസ് തിങ്കളാഴ്ച വൈകിട്ട് ആശുപത്രിയിലെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു തട്ടിപ്പു പുറത്തായത്.

പ്ലസ്ടു കഴിഞ്ഞ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമയെടുത്ത റോയിഷ് കോട്ടയത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.ഓഗസ്റ്റില്‍ ഈ ജോലി ഉപേക്ഷിച്ചു. തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്.

ഒട്ടേറെ രോഗികളെ ഈ വിധം ചികിത്സിച്ചതായി യുവാവ് പോലീസിനു മൊഴി നല്‍കി. മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതി ജയിക്കാതിരുന്നപ്പോള്‍ എംബിബിഎസിന്റെ പുസ്തകങ്ങള്‍ വാങ്ങി പഠിക്കുകയായിരുന്നുവെന്നും അങ്ങനെയാണ് ചികിത്സാ രീതികള്‍ വശപ്പെടുത്തിയതെന്നും ഇയാള്‍ പറഞ്ഞു.

ഹൃദയസംബന്ധമായ രോഗം ബാധിച്ച് അഞ്ചുവര്‍ഷം മുന്‍പു പിതാവ് മരിച്ചതോടെയാണു ഡോക്ടറാകണമെന്ന ആഗ്രഹമുണ്ടായതെന്നും പ്രതി പോലീസിനോടു പറഞ്ഞു. എന്നാല്‍ റോയിഷ് ചികിത്സ നടത്തുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ആര്‍എംഒ പോലീസിനെ അറിയിച്ചത്. ഇയാളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X