യെദ്യൂരപ്പയുടെ മകന്‍ ഭൂമി തട്ടിപ്പ് കേസില്‍
ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മൂത്ത മകന്‍ രാഘവേന്ദ്രയ്‌ക്കെതിരെ ഭൂമി തട്ടിപ്പു കേസ്്. രാഘവേന്ദ്ര പുറമ്പോക്ക് ഭൂമി തട്ടിയെടുത്തതായാണ്ആരോപണം. ബാംഗ്ലൂര്‍ ഡവലപ്പ്‌മെന്റ് അതോറിറ്റിയ്ക്ക് (ബിഡിഎ) തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് ഷിമോഗ എംപി കൂടിയായ രാഘവേന്ദ്ര നഗരത്തിലെ വിലപിടിപ്പുള്ള ഭൂമി തട്ടിയതെന്ന് പറയപ്പെടുന്നു.
നഗരാതിര്‍ത്തിക്കുള്ളില്‍ വസ്തു ഉള്ളവര്‍ക്കു പുറമ്പോക്കു ഭുമി പതിച്ചു നല്‍കരുതെന്നാണു ചട്ടം. രാഘവേന്ദ്ര 2009ല്‍ ബിഡിഎയ്ക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ സിറ്റിക്കുള്ളില്‍ സ്വന്തംപേരില്‍ സ്ഥലമില്ലെന്നു സാക്ഷ്യപ്പെടുത്തിയിരുന്നു.
എന്നാല്‍ കെആര്‍ പുരത്ത് അര ഏക്കര്‍ ഭൂമിയുള്ള കാര്യം രാഘവേന്ദ്ര സത്യവാങ്മൂലത്തില്‍ ഇക്കാര്യം മറച്ചുവച്ചു. 2006ലാണ് ഈ ഭൂമി രാഘവേന്ദ്രയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. യെദ്യൂരപ്പ തന്നെയാണു മകന് ആര്‍എംവി രണ്ട് ബ്ലോക്കില്‍ സ്ഥലം അനുവദിച്ചു കൊണ്ട് ഉത്തരവിട്ടത്.
പാര്‍ട്ടി നേതാക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് നിലവില്‍ ഭൂമി പതിച്ചുകിട്ടിയിരിക്കുന്നത്. വിവിഐപികള്‍ക്കാണ് സര്‍ക്കാര്‍ ഭൂമി അനുവദിച്ചതെന്നും അതുകൊണ്ട് കൂടുതല്‍ പരിശോധന നടന്നില്ലെന്നും ആക്ഷേപമുണ്ട്.
ഭൂമി തട്ടിപ്പിനെക്കുറിച്ചു പരാതി ലഭിച്ചാല്‍ അന്വേഷിക്കാമെന്നു ബിഡിഎ അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications