കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുമ്പാശേരി കള്ളക്കടത്ത്: നാല് പേര്‍ അറസ്റ്റില്‍

  • By Ajith Babu
Google Oneindia Malayalam News

Kochi Airport
കൊച്ചി: നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നും ഇലക്‌ട്രോണിക് സാധനങ്ങള്‍ കടത്തിയ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈയില്‍ ശനിയാഴ്ച വാഹനപരിശോധനക്കിടെ കോടികള്‍ വിലമതിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ കള്ളക്കടത്ത് റവന്യൂ ഇന്റലിജന്‍സ് സംഘം പിടികൂടിയിരുന്നു. ഗള്‍ഫ് മേഖലയില്‍ നിന്നും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി കടത്തിയതാണ് സൂചന ലഭിച്ചതിനെ തുടര്‍ന്ന് റവന്യൂ ഇന്റലിജന്‍സ് എയര്‍പോര്‍ട്ടില്‍ റെയ്ഡ് നടത്തിയിരുന്നു.

വിമാനത്താവളത്തിന്റെ കാര്‍ഗോ വിഭാഗത്തില്‍ നിന്നാണ് സാധനങ്ങള്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

വില കൂടിയ ക്യാമറയും വാച്ചുകളുമടങ്ങുന്ന ഒന്നേകാല്‍ കോടിരൂപയുടെ സാധനങ്ങളാണ് റെയ്ഡില്‍ കണ്ടെത്തിയത്. യാത്രക്കാരുടെ ബാഗേജ് എന്ന വ്യാജേനയാണ് ഉപകരണങ്ങള്‍ കള്ളക്കടത്ത് നടത്തിയിരുന്നത്. കസ്റ്റംസ് ചെക്കിങ്ങിനുശേഷം ഇവ സംഘം ഏറ്റെടുക്കും. കസ്റ്റംസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ടചവരുത്തിയതിന് മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X