Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്കെതിരെ ഭീകരരെ പരിശീലിപ്പിക്കാറുണ്ട്

Musharraf
വാഷിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ തീവ്രവാദികളെ പരിശീലിപ്പിക്കാറുണ്ടെന്ന് പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യയ്‌ക്കെതിരെയുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീനം നല്‍കുന്നത് കശ്മീര്‍ അതിര്‍ത്തിയിലെ രഹസ്യകേന്ദ്രത്തിലാണെന്നും മുഷറഫ് വെളിപ്പെടുത്തി.

ജര്‍മന്‍ മാഗസിനായ സ്പീഗലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുഷറഫ് ഈ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിയ്ക്കുന്നത്. ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ട ഗ്രൂപ്പുകളാണ് ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇന്ത്യ തയ്യാറല്ലെങ്കില്‍ ഏത് രാജ്യവും അത് തന്നെയാണ് ചെയ്യുകയെന്നും തീവ്രവാദ പരിശീലനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുഷറഫ് മറുപടി പറഞ്ഞു. ഇതാദ്യമായാണ് പാക് ഭരണകൂടത്തിന്റെ ഉന്നത പദവി വഹിച്ചിട്ടുള്ള ഒരാള്‍ ഇത്തരമൊരു കുറ്റസമ്മതം നടത്തുന്നത്.

അഭിമുഖത്തില്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയേയും പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയേയും മുഷറഫ് വിമര്‍ശിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ തനിയ്ക്ക് യാതൊരു പശ്ചാത്താപവും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+