യുവതിയെ മക്കളെയും വൈദികന്‍ തടവിലാക്കിയെന്ന്
പയ്യന്നൂര്‍: ഭാര്യയെയും മക്കളെയും വൈദികന്‍ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് ഭര്‍ത്താവ് കോടതിയെ സമീപിച്ചു. പയ്യന്നൂര്‍ സ്വദേശി സിബി മാത്യൂ എന്നയാളാണ് കാണാതായ ഭാര്യയെയും മക്കളെയും കണ്ടെത്താന്‍ നടപടിവേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.
പരാതിയില്‍ പ്രതികള്‍ക്ക് നോട്ടീസയയ്ക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിബിയുടെ ഭാര്യ ബേബി എന്ന മറിയം (34), മകള്‍ ഷേര്‍ളി കുര്യന്‍(14), മകന്‍ ഷിബു (10) എന്നിവര്‍ക്കും കുറ്റൂര്‍ സെന്റ് ജോണ്‍സ് ചര്‍ച്ചിലെ ഫാദര്‍ ജിനോയ്ക്കും നോട്ടീസയക്കാനാണ് പയ്യന്നൂര്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്.
പ്രതികള്‍ ഒക്ടോബര്‍ 18ന് ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശം.
ബേബിയും സിബിയും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. 1991 ലായിരുന്നു വിവാഹം. ബേബിയെയും വിവാഹം ചെയ്ത് വന്ന സിബിയ്ക്ക് ള്ളിവക സ്ഥലത്ത് താമസിക്കാന്‍ പള്ളി സൗകര്യം ചെയ്തുകൊടുത്തു.
ഇപ്പോള്‍ രണ്ട് കുട്ടികള്‍ക്കൊപ്പം ഓലയമ്പാടിയില്‍ താമസിച്ച് വരുന്നതിനിടെയാണ് കഴിഞ്ഞമാസം പതിനേഴിന് ബേബിയെയും മക്കളെയും കാണാതാവുന്നത്. വൈകുന്നേരം ജോലികഴിഞ്ഞ് വന്നശേഷം ഇവരെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ലെന്ന് സിബി പറയുന്നു.
ഇതിനിടയിലാണ് ഇവര്‍ പള്ളിയില്‍ വൈദികന്റെയടുത്ത് ഉണ്ടെന്ന വിവരം ലഭിച്ചെങ്കിലും അന്വേഷിച്ചപ്പോള്‍ വൈദികന്‍ ഇക്കാര്യം നിഷേധിക്കുകയും അവര്‍ സുരക്ഷിത കരങ്ങളില്‍ ഉണ്ടെന്ന് പറയുകയും ചെയ്തുവത്രേ .
തുടര്‍ന്ന്് പെരിങ്ങോം പൊലീസിലും പയ്യന്നൂര്‍ സി. ഐക്കും ഭാര്യയെയും മക്കളെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സിബി പരാതി നല്‍കിയെങ്കിലും യാതൊരു അന്വേഷണവും നടന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
തുടര്‍ന്നാണ് ഭാര്യ മറിയം എരിപുരം നിര്‍മ്മല ഭവനില്‍ ഉണ്ടെന്നും മക്കള്‍ ഈ സ്ഥാപനത്തിന്റെ ഓര്‍ഫനേജില്‍ താമസിക്കുന്നതായും സിബി അറിയുന്നത്. തുടര്‍ന്ന് ഇവരെ കാണാന്‍ പോയെങ്കിലും അധികൃതര്‍ കാണാന്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.
ഒരു തവണ ഭാര്യയെയും മക്കളെയും അന്വേഷിച്ച് പോയപ്പോള്‍ വൈദികനും കപ്യാരും മര്‍ദ്ദിച്ചതായും സിബി പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്












Click it and Unblock the Notifications