ധാരാവി മഹത്തരമെന്ന് ചാള്‍സ് രാജകുമാരന്‍

ബ്രിട്ടനിലെ നഗരങ്ങള്‍ക്ക് അനുകരിക്കാവുന്ന, ഉള്ളതുകൊണ്ടു ജീവിക്കുന്നതിന്റെ ഉദാത്ത മാതൃകയാണ് ധാരാവിയെന്ന് അദ്ദേഹം പറയുന്നു. ഹാര്‍മണി എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ ധാരാവിയെക്കുറിച്ച് ചാള്‍സ് എഴുതിയിട്ടുണ്ട്.
ഏതു പാശ്ചാത്യ നഗരത്തെക്കാളും സുസംഘടിതമാണ് ധാരാവിയിലെ ജീവിതം. ചേരിനിവാസികള്‍ എല്ലാവരും ഒത്തുപോകാവുന്ന ജീവിതരീതി സ്വയം സ്വീകരിക്കുന്നു. പ്ലാസ്റ്റിക്കിന്റെയും ചപ്പുചവറുകളുടെയും വലിയൊരു കൂനയാണെന്ന് ധാരാവി പുറത്തുനിന്നും കണ്ടാല്‍ത്തോന്നും.
എന്നാല്‍ വിടെ പ്രവേശിക്കുമ്പോള്‍ കൈയില്‍ കിട്ടിയ ഏതു സാധനവും ഉപയോഗിച്ചു പണിതുയര്‍ത്തിയ കടകളും വീടുകളും പണിപ്പുരകളും നിരന്നിരിക്കുന്ന ഊടുവഴികളുമൊക്കെയുള്ള വലിയൊരു ശൃംഖലയാണ് കാണാന്‍ കഴിയുക- അദ്ദേഹം പറയുന്നു.
സര്‍ക്കാര്‍ ഒരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും വീടുകളിലെ മലിനവസ്തുക്കള്‍ മുഴുവന്‍ അവരവര്‍ തന്നെ ശേഖരിച്ചു പുനഃസംസ്‌കരണം ചെയ്യുന്നു. ശിഥില ബന്ധങ്ങളുള്ള പാശ്ചാത്യ വാസകേന്ദ്രങ്ങളും, ക്രമവും പൊരുത്തവും അനുഭവപ്പെടുന്നതുമായ ചേരിയും തമ്മിലുള്ള വ്യത്യാസമാണ് ചാള്‍സ് ചൂണ്ടിക്കാട്ടുന്നത്.
ചേരിനിവാസികളുടെ സമ്പാദ്യം ഉപയോഗിച്ച് അവിടെയുള്ളവര്‍ക്കു തന്നെ വായ്പ നല്‍കുന്ന സാമൂഹിക ബാങ്കിങ് സംവിധാനമുള്ള തനതു സമ്പദ്വ്യവസ്ഥയുണ്ട് ധാരാവിക്ക്. കടം വാങ്ങുന്നവരുടെ വിശ്വസനീയത ഉറപ്പാക്കാന്‍ ശക്തമായ സമൂഹവും വ്യക്തിബന്ധങ്ങളും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതാണ് ഈ സമ്പദ് വ്യവസ്ഥയെന്നു ചാള്‍സ് ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications