വൈദികര്‍ രാഷ്ട്രീയത്തില്‍ ഇടപെടരുത് :പിണറായി

ഒരുവിഭാഗം കത്തോലിക്കാ പുരോഹിതര്‍ക്ക് യുഡിഎഫ് അനുകൂല രാഷ്ട്രീയ നിപാടാണുള്ളത്. രാഷ്ട്രീയത്തില്‍ ഇടപെടാന്‍ സഭയ്ക്ക് അവകാശമുണ്ടെന്നാണ് മാണി പറയുന്നത്. മതം രാഷ്ട്രീയത്തില്‍ ഇടപെടുമ്പോഴാണ് വര്‍ഗീയത ഉണ്ടാകുന്നതെന്നകാര്യം മാണി മറക്കരുത്.
മതനിരപേക്ഷതയ്ക്കു കോട്ടംതട്ടുന്ന കാര്യങ്ങളാണു മാണിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഒരുവിഭാഗം പുരോഹിതര്‍ക്കുവേണ്ടി വക്കീല്‍കുപ്പായം അണിയുന്ന നിലപാട് അദ്ദേഹം അവസാനിപ്പിക്കണം- പിണറായി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് വിഷയങ്ങളില്‍ മതം ഇടപെടുന്നതു തടയാനാണ് കമ്മിഷന്റെ ഭാഗത്തുനിന്നും ഇതിനെതിരേ മുന്നറിയിപ്പും താക്കീതും ഉണ്ടായത്.
ജൂലൈ 18ന് പള്ളികളില്‍ വായിക്കാനിരുന്ന ഇടയലേഖനത്തിനെതിരേയായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീതെന്ന കാര്യം മാണി ഓര്‍ക്കണം. ഇടതുപാര്‍ട്ടികള്‍ക്ക് വോട്ടുചെയ്യരുതെന്ന അവ്യക്തമായ നിര്‍ദ്ദേശമാണ് ചില പുരോഹിതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.
സ്വതന്ത്രര്‍ക്കു വോട്ടുചെയ്യരുതെന്നും വിശ്വാസികളെ പുരോഹിതര്‍ അറിയിച്ചിരുന്നു. ഇതൊക്കെ ചെയ്യാന്‍ മതത്തിന് അവകാശമുണ്ടെന്നുള്ള മാണിയുടെ വാദം മത നിരപേക്ഷതയ്ക്ക് എതിരാണെന്നും സഭയും മാണിയും മതനിരപേക്ഷത തകര്‍ക്കാനാണു ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.
ഞായറാഴ്ച പത്തനംതിട്ട പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.












Click it and Unblock the Notifications