അയോധ്യ: നിര്‍മോഹി അഖാഡ കലാമിനെ ക്ഷണിച്ചു

പ്രശ്‌നപരിഹാരത്തിനായി ഹിന്ദു സന്ന്യാസിമാരായ ബാബാ രാംദേവ്, മുരാരി ബാബു, ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരും ഉലമകളുടെ ദേശീയസംഘടനയായ ജമാത്ത് ഉലമാ ഹിന്ദ്, ഇസ്ലാമിക മതപാഠശാലയായ ദാറുള്‍ ഉലൂം ദിയോബാന്‍ എന്നിവയും മധ്യസ്ഥത വഹിക്കണമെന്നു ബാബ്‌റി മസ്ജിദ്രാമജന്മഭൂമി കേസിലെ മുഖ്യവാദിയായ നിര്‍മോഹി അഖാഡ ആവശ്യപ്പെട്ടു.
നിര്‍മോഹി അഖാര അധ്യക്ഷന്‍ മഹന്ദ് ഭാസ്‌കര്‍ ദാസിന്റെ പ്രത്യേക പ്രതിനിധി പൂജാരി രാം ദാസ് ആണ് ഈ ആവശ്യമുന്നയിച്ചത്.
പരിഹാരനിര്‍ദേശങ്ങളുടെ രൂപരേഖപോലും ആയിട്ടില്ല. മഹത്തരങ്ങളായ മസ്തിഷ്‌കങ്ങള്‍ ഒന്നിച്ചിരിക്കുമ്പോള്‍ രാജ്യത്തു ഹിന്ദുമുസ്ലിം മൈത്രി പുലരാന്‍ ആവശ്യമായ മഹത്തായ ആശയങ്ങള്‍ രൂപംകൊള്ളും- അദ്ദേഹം പറഞ്ഞു.
നേരത്തേ അയോധ്യപ്രശ്‌നം കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാമെന്ന നിര്‍മ്മോഹി അഖാഡയുടെ പ്രസ്താവനയ്‌ക്കെതിരെ ഹിന്ദുമഹാസഭ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഇവര്‍ സുപ്രീം കോടതിയില്‍ കോവിയറ്റ് ഹര്‍ജി നല്‍കുകയും ചെയ്തിട്ടുണ്ട്. തങ്ങള്‍ കൂടി അറിയാതെ ആയോധ്യ പ്രശ്‌നത്തില്‍ തീരുമാനങ്ങളുണ്ടാകരുതെന്ന് ഹര്‍ജിയില്‍ സഭ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications