സൈലന്റ് വാലിയില്‍ മറ്റൊരു പ്ലാച്ചിമടയോ
പാലക്കാട്: സൈലന്റ്‌വാലി കരുതല്‍ മേഖലയില്‍ നിര്‍മാണമാരംഭിച്ച സ്വകാര്യ കുപ്പിവെള്ളക്കമ്പനിക്കെതിരെ കേസെടുത്തിരിയ്ക്കുകയാണ്. ഇവിടെ മറ്റൊരു പ്ലാച്ചിമട രൂപപ്പെടുകയാണോ്?
വനം വകുപ്പാണ് കേസെടുത്തിരിയ്ക്കുന്നത്. കമ്പനിയുടമസ്ഥരായ തൃശ്ശൂര്‍ കുറ്റിക്കാടന്‍വീട്ടില്‍ ജോസ് കെ. ഫ്രാന്‍സിസ്, തൃശ്ശൂര്‍ കൂട്ടാലസ്വദേശി മുറ്റിച്ചുക്കാരന്‍വീട്ടില്‍ ജോജോ ജോസ് എന്നിവര്‍ക്കെതിരെ വന്യജീവിസംരക്ഷണ നിയമം, കേരള വനംനിയമം എന്നിവപ്രകാരം ജലചൂഷണം, പരിസ്ഥിതി മലിനീകരണം, ജലജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടമുണ്ടാക്കല്‍ എന്നീ വ്യവസ്ഥകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ഇതിന് പിന്നാലേ കമ്പനിയെക്കുറിച്ച് ഒറ്റപ്പാലം ആര്‍.ഡി.ഒ. കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുക്കാലിയില്‍ നിര്‍മാണമാരംഭിച്ച കുപ്പിവെള്ളക്കമ്പനിയെക്കുറിച്ച് വനം, വ്യവസായ വകുപ്പുകള്‍ കൂടുതല്‍ പരിശോധന നടത്തണമെന്നുമാണ് ആര്‍.ഡി.ഒ. റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിയ്ക്കന്നത്.
കമ്പനി ഉടമകളോട് സ്ഥാപനത്തെയും സ്ഥലത്തെയുംസംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ആര്‍.ഡി.ഒ. ആവശ്യപ്പെട്ടിരുന്നു. ഉടമസ്ഥരായ ജോസ് കെ. ഫ്രാന്‍സിസ്, ജോജോ ജോസ് എന്നിവര്‍ ഹാജരായെങ്കിലും വനംവകുപ്പിന്റെ അനുമതിപത്രം നല്‍കാന്‍ അവര്‍ക്കായില്ല. പഞ്ചായത്ത്, മലിനീകരണനിയന്ത്രണബോര്‍ഡ്, ആരോഗ്യവകുപ്പ് എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഇവര്‍ ഹാജരാക്കിയിട്ടുണ്ട്. വനംവകുപ്പ് യാതൊരുവിധ നോട്ടീസും നല്‍കിയില്ലെന്നാണ് ഉടമസ്ഥര്‍ പറയുന്നത്.
2010 ഏപ്രില്‍ 25ന് ആനവായ് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എല്‍. അനില്‍കുമാര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്താനാവശ്യപ്പെട്ട് കമ്പനിക്ക് മെമ്മോ നല്‍കിയാതായാണ് വനം വകുപ്പ് അവകാശപ്പെടുന്നത്. ഇതോടൊപ്പംതന്നെ അഗളി പഞ്ചായത്ത് സെക്രട്ടറിക്കും അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതെല്ലാം അവഗണിച്ചാണ് പഞ്ചായത്ത് കമ്പനിക്ക് അനുമതി നല്‍കിയത്. വനംവകുപ്പ് നോട്ടീസ് നല്‍കി മൂന്നുമാസങ്ങള്‍ക്കുശേഷം 2010 ആഗസ്ത് 6നാണ് പഞ്ചായത്ത് അനുമതി നല്‍കിയിട്ടുള്ളത്.
കമ്പനിക്ക് മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ബന്ധപ്പെട്ട വകുപ്പുകള്‍ കൂടുതല്‍ പരിശോധന നടത്തണമെന്ന് ആര്‍.ഡി.ഒ. കെ.വി. വാസുദേവന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
40 സെന്റ് സ്ഥലമാണ് കമ്പനിയുടെ കൈവശമുള്ളത്. പ്ലാസ്റ്റിക് കുപ്പികള്‍ ഉണ്ടാക്കാനുള്ള സംവിധാനവും ഇവിടെ തന്നെ ഉണ്ടാക്കാന്‍ ഉദ്ദേശിയ്ക്കുന്നതായാണ്
അറിയുന്നത്. കെട്ടിടനിര്‍മാണ അവശിഷ്ടങ്ങളും മറ്റും കൊണ്ടുവന്ന് തള്ളിയതിനാല്‍ ഇപ്പോള്‍ത്തന്നെ കരുവാരത്തോട്ടില്‍ ഒഴുക്ക് തടസ്സപ്പെട്ടിട്ടുണ്ടെന്ന് പരിസര വാസികള്‍ പരാതിപ്പെടുന്നുണ്ട്.












Click it and Unblock the Notifications