യോഗ പൈശാചികം: അമേരിക്കന്‍ വൈദികര്‍
ന്യൂയോര്‍ക്ക്: യോഗാഭ്യാസങ്ങള്‍ പൈശാചികമാണെന്നും, ക്രൈസ്തവര്‍ അതില്‍നിന്ന് അകന്നു നില്‍ക്കണമെന്നുമുള്ള അമേരിക്കന്‍ വൈദികരുടെ പ്രസ്താവന വിവാദമായി.
മാഴ്‌സ് ഹില്‍ ചര്‍ച്ചിലെ പാസ്റ്ററായ മാര്‍ക്ക് ഡ്രിസ്‌കോളാണ് യോഗ ഹിന്ദു മതത്തിന്റെ ഏജന്റാണെന്നും അതിനാല്‍ പൈശാചികമാണെന്നുമുള്ള വാദവുമായി രംഗത്തെത്തിയത്. യോഗ ക്ലാസില്‍ ചേരുന്നവര്‍ പാപത്തിന്റെ ക്ലാസിലാണ് ചേരുന്നതെന്ന് മാര്‍ക്ക് പറഞ്ഞു. സഭാംഗങ്ങളുമായി നടത്തിയ ചോദ്യോത്തരവേളയിലായിരുന്നു വിവാദ പരാമര്‍ശങ്ങള്‍.
ഇതിനൊപ്പം, യോഗ ക്രൈസ്തവതയ്‌ക്കെതിരാണെന്ന പ്രസ്താവനയുമായി കെന്റക്കിയിലെ ദക്ഷിണ ബാപിറ്റിസ്റ്റ് തിയോളജിക്കല്‍ സെമിനാരി മേധാവി ആര്‍ ആല്‍ബര്‍ട്ട് മൊഹ്ലര്‍ ജൂനിയറും രംഗത്തുവന്നു.
യുഎസില്‍ 1.58 കോടി ആളുകളെങ്കിലും യോഗ പരിശീലിക്കുന്നുണ്ടെന്നാണു കണക്ക്. പല പ്രധാന നഗരങ്ങളിലും പുതിയ യോഗ ക്ലാസുകളും തുറന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഡ്രിസ്‌കോള്‍ നടത്തിയ പരാമര്‍ശം യോഗ പരിശീലിക്കുന്നവരുടെ രോഷത്തിനു കാരണമായിട്ടുണ്ട്. അമേരിക്കയില്‍ യോഗയ്ക്കു ലഭിക്കുന്ന വമ്പിച്ച പ്രചാരമാണ് ആക്ഷേപങ്ങള്‍ക്കു കാരണമെന്ന് യോഗ അനുകൂലികള്‍ പറയുന്നു.
ഡ്രിസ്‌കോളിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും സഭയുടെ ഔദ്യോഗിക പക്ഷമല്ലെന്നും ദില്ലി അതിരൂപതയില്‍നിന്നുള്ള ഫാ. ഡി. ഇമ്മാനുവല്‍ പ്രതികരിച്ചു. ഇന്ത്യയില്‍ക്രൈസ്തവസഭ യോഗയ്ക്ക് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications