കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ പ്രിസൈഡിങ് ഓഫീസറുടെ കരണത്തടിച്ചു

  • By Lakshmi
Google Oneindia Malayalam News

മാരാരിക്കുളം: വനിതാ പ്രിസൈഡിങ് ഓഫിസറെ പോളിങ് സ്‌റ്റേഷനില്‍ വച്ച് മര്‍ദ്ദിയ്ക്കുകയും മുഖത്തടിയ്ക്കുകയും ചെയ്തു.

മാരാരിക്കുളം വടക്ക് പഞ്ചായത്ത് 10ാം വാര്‍ഡ് കഞ്ഞിക്കുഴി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം നമ്പര്‍ ബൂത്തിലെ പ്രിസൈഡിങ് ഓഫിസര്‍ കണ്ടമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തുറവൂര്‍ പ്‌ളാപ്‌ളിശേരില്‍ ടി. ഉഷയ്ക്കാണ് (48) മര്‍ദനമേറ്റത്. ഇവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകരാണ് ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിട്ടത്. കരണത്തടിച്ചു നിലത്തു വീഴ്ത്തിയശേഷമായിരുന്നു മര്‍ദ്ദനം.

ഓഫിസറില്‍ നിന്നു ബാലറ്റ് പേപ്പര്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ച സംഘം മറ്റ് ഉദ്യോഗസ്ഥര്‍ക്കു നേരെയും കയ്യേറ്റ ശ്രമം നടത്തി. പൊലീസ് നോക്കിനില്‍ക്കേയാണ് സംഭവം നടന്നത്. കള്ളവോട്ട് അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം.

തിങ്കളാഴ്ച വൈകിട്ട് 4.50നാണ് മൂന്നാഞ്ഞിലിക്കല്‍ സുനില്‍കുമാര്‍ (23)എന്നയാള്‍ വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തില്‍ എത്തിയത്. സംശയം തോന്നിയതിനെ തുടര്‍ന്നു യുഡിഎഫ് പ്രവര്‍ത്തകര്‍ പിതാവിന്റെ പേരും മേല്‍വിലാസവും തിരക്കി.

പിതാവിന്റെ പേര് സുരേന്ദ്രന്‍ എന്നാണ് യുവാവ് പറഞ്ഞത്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പിതാവിന്റെ പേര് ഹരിദാസ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. സംശയം തോന്നിയ പ്രിസൈഡിങ് ഓഫിസര്‍ ഉഷ തിരിച്ചറിയല്‍ രേഖ ഹാജരാക്കാന്‍ യുവാവിനോട് ആവശ്യപ്പെട്ടു. ഇതിനായി 15 മിനിറ്റ് സമയവും അനുവദിച്ചു.

എന്നാല്‍ രേഖകള്‍ ഹാജരാക്കില്ലെന്നു പറഞ്ഞ് ബൂത്തിനുള്ളില്‍ തന്നെ നിന്ന യുവാവിനു പിന്നാലെ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കടന്നു വരികയായിരുന്നു. തുടര്‍ന്നാണ് ഇവരിലൊരാള്‍ ഉഷയുടെ കരണത്തടിച്ചു വീഴ്ത്തിയത്.

മേശയടക്കം നിലത്തേക്ക് വീണ ഇവരെ മര്‍ദിക്കുന്നത് തടയാനുള്ള ശ്രമത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ആലപ്പുഴ സബ്ട്രഷറി സീനിയര്‍ അക്കൌണ്ടന്റ് എന്‍.എസ്. സന്തോഷിന് പരുക്കേറ്റു.

സംഘം പിന്നീട് രക്ഷപ്പെട്ടു.സംഭവമറിഞ്ഞ് വൈകിട്ടോടെ ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ കെ.കെ. ഗോപി, എസ്പി: എ. അക്ബര്‍, എന്നിവര്‍ സ്ഥലത്തെത്തി തെളിവെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X