Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ഗീസ് വധം: ഐജി ലക്ഷ്മണ കുറ്റക്കാരന്‍

കൊച്ചി: നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ മുന്‍ പോലീസ് ഐജി ലക്ഷ്മണ കുറ്റക്കാരനാണന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചു. മറ്റൊരു പ്രതിയായ മുന്‍ ഡിജിപി വിജയനെ വെറുതെ വിട്ടു. 83 വയസ്സുള്ള മുന്‍ ഡിജിപി വിചാരണ വേളയില്‍ കോടതിയില്‍ ഹാജരായിരുന്നില്ല.

അടിയന്താവസ്ഥയിലെ രാജന്‍ സംഭവത്തിനുശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിചാരണ നേരിട്ട രണ്ടാമത്തെ കൊലക്കേസാണ് നക്‌സലൈറ്റ് വര്‍ഗീസ് വധക്കേസ്.

1970 ഫെബ്രുവരി 18ന് വൈകുന്നേരം തിരുനെല്ലി വനത്തിലാണ് വര്‍ഗീസ് വെടിയേറ്റു മരിച്ചത്. സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് വര്‍ഗീസിന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ത്ത കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍, കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി പറയുന്ന മുന്‍ ഐജി കെ. ലക്ഷ്മണ, മുന്‍ ഡിജിപി വിജയന്‍ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും പ്രതികള്‍.

കുറ്റം ഏറ്റുപറഞ്ഞ സിആര്‍പി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ 2006 നവംബര്‍ 16ന് മരണമടഞ്ഞിരുന്നു. എന്നാല്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.

1999 ജനുവരി 11നാണ് രാമചന്ദരന്‍ നായര്‍ കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വര്‍ഗീസിന്റെ സഹോദരന്‍മാരായ അരീക്കാട്ട് ജോസഫ്, തോമസ് എന്നിവരുള്‍പ്പെടെ നാലുപേര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയാണ് കേസ് സി.ബി.ഐയെ ഏല്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+