വാതിലുകളില്ലാത്ത ശനി സിംഗ്നാപൂരില്‍ മോഷണം
അഹമദ്‌നഗര്‍: മോഷണമില്ലാത്ത ഗ്രാമമെന്ന് പേരുകേട്ട് ശനി സിംഗ്നാപൂരില്‍ നിന്നും ആദ്യമായി ഒരു മോഷണ വാര്‍ത്ത.
മോഷണമില്ലാത്തതിനാല്‍ ഇവിടത്തെ വീടുകള്‍ക്കൊന്നും വാതിലുകളില്ലാത്തകാര്യം പ്രശസ്തമാണ്. എന്നാല്‍ ഏറെക്കാലത്തിന് ശേഷം ഇവിടത്തെ പൊലീസ് സ്റ്റേഷനില്‍ ഒരു മോഷണ പരാതി ഫയല്‍ ചെയ്തിരിക്കുകയാണ്.
ഹരിയാണയിലെ ഗുര്‍ഗാവ് സ്വദേശിയായ മന്‍ജുള്‍ സത്യാബാന്‍ ഷെര്‍വാതാണ് കവര്‍ച്ച നടന്നതായി പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. 35,000രൂപയും ആഭരണങ്ങളുമാണ് തനിക്ക് നഷ്ടമായതെന്ന് ഇയാളുടെ പരാതിയില്‍ പറയുന്നു.
അനേക വര്‍ഷങ്ങള്‍ക്കുശേഷം ഇവിടെ നിന്നും ലഭിക്കുന്ന ആദ്യത്തെ പരാതിയാണ് ഇതെന്ന് അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ബി.സി. മന്ന പറഞ്ഞു.
സുഹൃത്തുക്കളായ ആറു യുവാക്കളോടൊപ്പം നടന്നുപോകുമ്പോള്‍ വാഹനത്തില്‍ കയറാന്‍ ഒരാള്‍ ആവശ്യപ്പെടുകയും വാഹനത്തില്‍ കയറിയ തങ്ങളെ ചുറ്റിക്കറക്കിയശേഷം ഒരു സ്ഥലത്ത് കൊണ്ടുവന്ന്് ഇറക്കിയപ്പോഴാണ് കവര്‍ച്ചക്കാര്യം അറിയുന്നതെന്നുമാണ് മന്‍ജുളിന്റെ പരാതിയില്‍ പറയുന്നത്.
ഗുര്‍ഗാവില്‍ കമ്പ്യൂട്ടര്‍ സര്‍വീസ് കട നടത്തുന്നയാളാണ് മന്‍ജുല്‍. ശനിദേവന്റെ പേരിലുള്ള ശനി സിംഗ്‌നാപ്പൂര്‍ എന്ന ക്ഷേത്ര നഗരത്തില്‍ രണ്ടായിരത്തോളമാളുകള്‍ മാത്രമേയുള്ളു. മുംബൈയില്‍ നിന്ന് 315 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം.












Click it and Unblock the Notifications