ആക്ഷേപിച്ചതിനുള്ള തിരിച്ചടിയെന്ന് ക്രൈസ്തവ സഭ
കൊച്ചി: തിരഞ്ഞെംടുപ്പ് ഫലം ഇടതുപക്ഷത്തിന് പ്രതികൂലമായത് ക്രൈസ്തവ സഭയെ അപമാനിച്ചതിന്റെ ഫലമാണെന്ന് വിവിധ ക്രൈസ്തവ സഭകള്‍.
എല്‍ഡിഎഫിനേറ്റ പരാജയത്തിനു കാരണം സര്‍ക്കാരിന്റെ വികസനവിരുദ്ധ നയവും അഴിമതിയുമാണെന്നു സീറോ മലബാര്‍ സഭാ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട്.
ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സഭയുമായി ഇടതു നേതാക്കളുടെ പരസ്യമായ ഏറ്റുമുട്ടലും പരാജയത്തിനു കാരണമായിട്ടുണ്ട്. ക്രൈസ്തവസഭയെയും സഭാധ്യക്ഷന്മാരെയും പുരോഹിതരെയും പൊതുസമൂഹത്തില്‍ ആക്ഷേപിക്കാന്‍ ശ്രമിച്ചതിന് കിട്ടിയ തിരിച്ചടിയാണിത്.
മനഃപൂര്‍വം സഭയെ വെറുപ്പിക്കാനാണു ഇടതുപക്ഷം ശ്രമിച്ചത്. ജനപ്രിയ ഭരണത്തിനുവേണ്ടിയുള്ള വിധിയെഴുത്താണ് ഉണ്ടായിരിക്കുന്നതെന്നും സഭാ വക്താവ് അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് ഫളം കപടമതേതരവാദികള്‍ക്കുള്ള തിരിച്ചടിയാണെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്താന്‍ സഭ ഇടപെട്ടപ്പോള്‍ മതം രാഷ്ട്രീയത്തിലിടപെടുന്നുവെന്ന് ചിത്രീകരിച്ച് വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയാണിതെന്ന് കെസിബിസി വക്താവ് സ്റ്റീഫന്‍ ആലത്തറ പറഞ്ഞു.












Click it and Unblock the Notifications