സര്‍ക്കാര്‍ രാജിവച്ച് ജനവിധി തേടണം: മാണി

ഈ സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തു എന്നതിന്റെ തെളിവാണ് തദ്ദേശതിരഞ്ഞെടുപ്പ ്ഫലം. അഴിമതി, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ വിഭാഗീയത, പ്രത്യയശാസ്ത്രപരമായ തകര്‍ച്ച എന്നിവയാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രാര്‍ത്ഥനയും ഉപവാസവും അല്പമൊക്കെ മനുഷ്യന് നല്ലതാണ്. മതാചാര്യന്മാരുടെ അഭിപ്രായങ്ങള്‍ക്ക് തെരഞ്ഞെപ്പില്‍ പ്രസക്തിയുണ്ട്. ഇവരെല്ലാം പൗരന്മാരാണ്. വോട്ട് ചെയ്യാന്‍ ഇവര്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ട്. ഇടയലേഖനങ്ങള്‍ക്ക് അതിന്റേതായ പ്രസക്തിയുണ്ടെന്നും ജനങ്ങള്‍ അതിന്റെതായ അര്‍ത്ഥത്തില്‍ എടുത്തിട്ടുണ്ടെന്നും മാണി പറഞ്ഞു.
ഇക്കാര്യം കേംബ്രിഡജ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രസംഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ സമ്മതിച്ചിട്ടുണ്ട്. കാലത്തിനനുസരിച്ച് മാറാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ലെന്ന കാരാട്ടിന്റെ കുറ്റസമ്മതം ഇതിനു തെളിവാണ്-മാണി ചൂണ്ടിക്കാട്ടി.
യുഡിഎഫിനും കേരള കോണ്‍ഗ്രസിനും അഭിമനാര്‍ഹായ നേട്ടമാണ് ഉണ്ടാക്കിയത്. കേരള കോണ്‍ഗ്രസ് മത്സരിച്ച 57 ബ്ലോക്കിലും വിജയിച്ചു. 11 ഡിവിഷനുകളില്‍ 10 ഡിവിഷനുകളിലും വിജയിച്ചു. ചരിത്ര വിജയമാണ്. മുന്‍പേ ശക്തമായിരുന്ന കേരള കോണ്‍ഗ്രസ് ലയനത്തോടെ കൂടുതല്‍ ശക്തമായി.
തന്റെ വീടിരിക്കുന്ന വാര്‍ഡില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പരാജയപ്പെട്ടതില്‍ അര്‍ത്ഥമില്ല. വാര്‍ഡ് വെട്ടിമുറിച്ച് സിപിഎമ്മിന് അനുകൂലമാക്കിയതു കൂടാതെ ബിജെപിയുടെ വോട്ടുകച്ചവടവും അവിടെ നടന്നിട്ടുണ്ട്. തൊട്ടടുത്ത് വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയപ്പോള്‍ ഈ ഒരു വാര്‍ഡില്‍ മാത്രം സ്ഥനാര്‍ഥിയെ നര്‍ത്തിയില്ല.
ബിജെപിയുടെ വോട്ട് എവിടെപോയെന്ന് വ്യക്തമാക്കണം. എകെജി സെന്റര്‍ ഇരിക്കുന്ന വാര്‍ഡിലും മുഖ്യമന്ത്രിയുടെ വീടിരിക്കുന്ന വാര്‍ഡിലും എല്‍ഡിഎഫ് പരാജയപ്പെട്ടു. ഇതൊക്കെ സാധാരണമാണ്.- അദ്ദേഹം പറഞ്ഞു.പി.ജെ ജോസഫ് ഈ തെരഞ്ഞെടുപ്പില്‍ ആക്ടീവായി രംഗത്തുണ്ടായിരുന്നു.












Click it and Unblock the Notifications