Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഡിപിയില്‍ അഴിച്ചുപണി; സിറാജിനെ മാറ്റി

കൊച്ചി: അബ്ദുള്‍ നാസര്‍ മദനിയുടെ അധ്യക്ഷതയിലുള്ള പിഡിപിയില്‍ അഴിച്ചുപണി. വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പൂന്തുറ സിറാജിനെ ഒഴിവാക്കി.

ജയിലില്‍ നിന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി അയച്ച കത്തില്‍ ആണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. സിറാജിനു പകരം വര്‍ക്കല രാജ് ആയിരിക്കും പി ഡി പിയുടെ പുതിയ വര്‍ക്കിംഗ് ചെയര്‍മാന്‍.

പിഡിപി ജനറല്‍ സെക്രട്ടറി നേതാവ് ഗഫൂര്‍ പുതുപ്പാടിയെയും തല്‍സ്ഥാനത്തുനിന്നും നീക്കിയിട്ടുണ്ട്.

പിഡിപിയില്‍ നേരത്തേ തന്നെ ഭിന്നതകള്‍ ഉണ്ടായിരുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷം അത് കൂടുതല്‍ രൂക്ഷമാകുകയായിരുന്നു.

മദനിയെ സ്‌നേഹിക്കുന്നവരെല്ലാം യു ഡി എഫിനായിരുന്നു വോട്ടുനല്‍കിയതെന്ന് സിറാജ് പറഞ്ഞിരുന്നു. എന്നാല്‍, സിറാജിന്റെ പ്രസ്താവനകള്‍ പാര്‍ട്ടിയുടേതല്ലെന്നും യു ഡി എഫിന് വോട്ടുനല്‍കാന്‍ മദനിയെ സ്‌നേഹിക്കുന്നവര്‍ മന്ദബുദ്ധികളല്ലെന്നും ഗഫൂര്‍ പുതുപ്പാടി പ്രത്യാക്രമണവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ പി ഡി പിയിലെ ഭിന്നത കൂടുതല്‍ ശക്തമാകുകയായിരുന്നു.

യു ഡി എഫിനൊപ്പം നില്‍ക്കണമെന്നായിരുന്നു വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് നേതൃത്വം നല്‍കുന്ന വിഭാഗത്തിന് താല്പര്യമെങ്കില്‍ എല്‍ ഡി എഫിനോട് തുടര്‍ന്നും സഹകരിക്കണമെന്നാണ് ഗഫൂര്‍ പുതുപ്പാടി നേതൃത്വം നല്‍കുന്ന വിഭാഗത്തിന്റെ നിലപാട്.

ഗഫൂര്‍ പുതുപ്പാടിയുടെ അഭിപ്രായത്തോട് മദനിക്കും യോജിപ്പാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഏതായാലും നേതൃത്വത്തില്‍ തന്നെ ഭിന്നത ഉടലെടുത്ത സാഹചര്യത്തില്‍ പുതിയ നേതൃത്വത്തെ നിയമിക്കാന്‍ മദനി തീരുമാനിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+