ശബരിമല കേസ്: ജയമാലയും ജോത്സ്യനും പ്രതികള്‍

കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിക്കഴിഞ്ഞു. ഇത് നവംബര്‍ 15നുമുമ്പ് റാന്നി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.മുമ്പു കേസില്‍നിന്ന് ഒഴിവാക്കിയ ജയമാലയെ നിയമവിദഗ്ധരുടെ ഉപദേശപ്രകാരമാണു െ്രെകംബ്രാഞ്ച് പ്രതിചേര്‍ത്തത്.
നേരത്തേ അറസ്റ്റ് ചെയ്ത മുന്‍ ദേവസ്വം എക്‌സിക്യൂട്ടീവ് കമ്മിഷണര്‍ വി.എസ്. രാജഗോപാലന്‍നായരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. 2006ല്‍ ഉണ്ണിക്കൃഷ്ണപ്പണിക്കരുടെ നേതൃത്വത്തില്‍ നടന്ന ദേവപ്രശ്‌നത്തിലാണു ശബരിമല ശ്രീകോവിലില്‍ സ്ത്രീസാന്നിധ്യമുണ്ടായെന്നു പരാമര്‍ശിച്ചത്. പിന്നീട്, വിഗ്രഹത്തില്‍ സ്പര്‍ശിച്ചെന്ന ജയമാലയുടെ വെളിപ്പെടുത്തല്‍ വന്‍വിവാദമായിരുന്നു.
ദര്‍ശനത്തിനായി ക്യൂ നില്‍ക്കുമ്പോള്‍ തിരക്കില്‍പ്പെട്ടു ശ്രീകോവിലിലേക്കു തെറിച്ചുവീണെന്നും അയ്യപ്പവിഗ്രഹത്തില്‍ സ്പര്‍ശിച്ചെന്നുമായിരുന്നു നടിയുടെ അവകാശവാദം. എന്നാല്‍ മുന്‍ എസ്.പി. രാമചന്ദ്രന്‍നായരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ഈ വെളിപ്പെടുത്തല്‍ ശരിയല്ലെന്നു കണ്ടെത്തി.
ചിലരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണു ജയമാല ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസിലേക്കു ഫാക്‌സ് അയച്ചതെന്നാണു കണ്ടെത്തിയത്. ഉണ്ണിക്കൃഷ്ണപ്പണിക്കരും ജയമാലയും ആസൂത്രിതമായി വിവാദം സൃഷ്ടിക്കുകയായിരുന്നെന്നാണ് അറിവായത്.
പിന്നീട് അന്വേഷിച്ച െ്രെകംബ്രാഞ്ച് ദേവസ്വം എക്‌സിക്യൂട്ടീവ് കമ്മിഷണറെ മാത്രമാണ് അറസ്റ്റ് ചെയ്തത്.
ഉണ്ണിക്കൃഷ്ണപ്പണിക്കരും സഹായി രഘുപതിയും കോടതിയില്‍നിന്നു മുന്‍കൂര്‍ജാമ്യം നേടി അറസ്റ്റ് ഒഴിവാക്കി.
ഇപ്പോള്‍ പണിക്കരെയും രഘുപതിയേയും ജയമാലയേയും യഥാക്രമം ഒന്നു മുതല്‍ മൂന്നുവരെ പ്രതികളാക്കിയാണു കുറ്റപത്രം സമര്‍പ്പിക്കുന്നത്. െ്രെകംബ്രാഞ്ച് എസ്.പി കെ.കെ. ചെല്ലപ്പന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയായത്.












Click it and Unblock the Notifications