ഇത് കരടികളുടെ ദിനം, ബിഎസ്ഇ 432 പോയന്റ് താഴോട്ട്
മുംബൈ: നവംബര്‍ 12 വെള്ളിയാഴ്ച ഓഹരി വിപണിയില്‍ കരടികളുടെ ദിനമായിരുന്നു. ആഗോള വിപണികളെല്ലാം താഴോട്ടായിരുന്നു. അത് പിന്തുടര്‍ന്ന് ഇന്ത്യന്‍ വിപണിയും താഴോട്ടായിരുന്നു. കഴിഞ്ഞ ദിവസത്തെ കയറ്റങ്ങളൊക്കെ നിഷ്പ്രഭമാക്കിക്കൊണ്ട് സെന്‍സെക്സ് 432 പോയന്റാണ് താണത്.
സെന്‍സെക്സ് 20,156.89 (-432.20)
നിഫ്ടി 6,071.65 (-122.60)
സെന്‍സെക്സും നിഫ്ടിയും രണ്ട് ശതമാനത്തിലേറെയാണ് താഴോട്ട് പോയത്. സെപ്തംബര്‍ മാസത്തെ വാര്‍ഷീക വ്യാവസായിക ഉല്പാദനം താഴോട്ട് പോയതും വിപണി ഇടിയുന്നതിന് കാരണമായി. റിയല്‍ എസ്റ്റേറ്റ്, മെറ്റല്‍സ്, ബാങ്കിംങ് എന്നീ രംഗങ്ങളിലെ ഓഹരികളാണ് വന്‍തോതില്‍ താഴോട്ട് പോയത്. ഇത് വിപണിയെ ആകെ ബാധിയ്ക്കുകയായിരുന്നു.
വിദേശ നിക്ഷേപകരാണ് കൂടുതലും വില്പനയില്‍ ഏര്‍പ്പെട്ടത്. ചൈനയിലെ പലിശ നിരക്കുകള്‍ കൂടുമെന്ന കണക്ക് കൂട്ടലാണ് പലരേയും വില്പനയ്ക്ക് പ്രേരകമായത്. ദുബൈ ഗ്രൂപ്പ് തിരിച്ചടവുകള്‍ വൈകിയ്ക്കുന്നതും യൂറോപ്യന്‍ മേഘലയില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാവുമെന്നുള്ള അഭ്യൂഹങ്ങളും വില്പനയ്ക്ക് കാരണമായി.
വരും ദിവസങ്ങളിലും വിപണിയില്‍ കാര്യമായ തിരുത്തല്‍ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഷാങ്ഹായ് വിപണിയും കുത്തനെ താഴോട്ടായിരുന്നു. അഞ്ച് ശതമാനമാണ് ഈ വിപണി താഴോട്ട് പോയത്. തൈവാന്‍, ജക്കാര്‍ത്ത, ജപ്പാന്‍, സിങ്കപ്പൂര്‍ വിപണികളും രണ്ട് ശതമാനത്തോളം താഴോട്ട് പോയി.












Click it and Unblock the Notifications