വെളിയം സ്ഥാനമൊഴിയുമെന്ന് സൂചന

ശനിയാഴ്ച എക്സിക്യൂട്ടീവും ഞായറും തിങ്കളും സംസ്ഥാന കൌണ്സിലുമാണു ചേരുന്നത്. ജനറല്‍ സെക്രട്ടറി എ.ബി. ബര്ദന്, ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റാവു എന്നിവര്‍ എക്സിക്യൂട്ടിവിലും കൌണ്സിലിലും പങ്കെടുക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ നേതൃമാറ്റമുള്‍പ്പെടെയുള്ള നിര്‍ണായക കാര്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താനാണു കമ്മിറ്റികള്‍ ചേരുന്നതെങ്കിലും നേതൃമാറ്റ ചര്‍ച്ചയ്ക്കു തിരഞ്ഞെടുപ്പു വിലയിരുത്തലിനെക്കാള്‍ പ്രാമുഖ്യം ലഭിക്കുന്നാണ് കരുതുന്നത്.
ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ വെളിയം സ്ഥാനമൊഴിയുമെന്ന സൂചന മുന്‍പേ ഉണ്ടായിരുന്നെങ്കിലും നേതൃമാറ്റം ഉണ്ടായിക്കൂടെന്നില്ലെന്ന് വ്യാഴാഴ്ച എബി ബര്ദന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ബര്ദന് അദ്ദേഹത്തിന്റെ പ്രസ്താവന തിരുത്തി.
എന്നാല്‍ വെളിയത്തിനു പകരം പുതിയ സെക്രട്ടറിയെ നിയോഗിക്കുന്നതിനെക്കുറിച്ചു പാര്‍ട്ടി കേന്ദ്ര നേതൃത്വം തങ്ങളുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നു സംസ്ഥാന നേതാക്കള്‍ അറിയിച്ചു. ഇതു സംബന്ധിച്ചു കേന്ദ്ര നേതൃത്വം എന്തെങ്കിലും തീരുമാനമെടുത്തതായി അറിവില്ലെന്നും അവര്‍ പറഞ്ഞു.
വെളിയത്തെപ്പോലെയുള്ള ഒരു നേതാവിനെ സ്ഥാനത്തുനിന്നും ഏകപക്ഷീയമായി മാറ്റുക അസാധ്യമാണ്. സ്ഥാനമൊഴിയുകയാണെന്നു വെളിയം സ്വമേധയാ പ്രഖ്യാപിച്ചാലേ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കൂ.
സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത സ്റ്റേറ്റ് കൌണ്‍സിലിനാണ് ഇതിനുള്ള അധികാരം. സിപിഐ ഭരണഘടന പ്രകാരം ആക്ടിങ് സെക്രട്ടറിയെ നിയോഗിക്കാന്‍ വകുപ്പില്ല.
കണ്ണൂരില്‍ 1996ല്‍ നടന്ന സമ്മേളനത്തിലാണു വെളിയത്തെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പി.കെ. വാസുദേവന്‍ നായര്‍ക്കു പകരമായിരുന്നു ഇത്. തുടര്‍ന്നു പാലക്കാട്, കോട്ടയം, തൃശൂര്‍ സമ്മേളനങ്ങളിലും വെളിയം തന്നെ തിരഞ്ഞെടുക്കപ്പെട്ടു.
സെക്രട്ടറി സ്ഥാനത്തു നിന്നു തന്നെ ഒഴിവാക്കണമെന്നു തൃശൂര്‍ സമ്മേളനത്തില്‍ വെളിയം ആവശ്യപ്പെട്ടിരുന്നെങ്കിലും അവസാനം തുടരാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications