Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹസത്ക്കാരത്തിനിടെ അക്രമം: ഒരു മരണം

കൊല്ലം: വിവാഹസല്‍ക്കാരം നടക്കുന്നതിനിടെ ഓഡിറ്റോറിയത്തിലുണ്ടായ അക്രമത്തില്‍ ഒരാള്‍ മരിച്ചു, പത്തുപേര്‍ക്കു പരിക്കേറ്റു. വധുവിന്റെ ബന്ധുവായ കേരളപുരം കൊച്ചുവിള വീട്ടില്‍ മോഹന്‍കുമാര്‍ (45) ആണ് മരിച്ചത്.

സുധാമണി (45), മനോജ് (18), ഗിരീഷ് (22), വിനോദ് (38), സോമന്‍പിളള(45), തിരുപ്പതി (21), അനുരാജ്(19), വിനുരാജേന്ദ്രന്‍ (22), വിഘ്‌നേഷ് (17), അനില്‍കുമാര്‍ (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേഷിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മുന്‍ വൈരാഗ്യമാണ് അക്രമത്തിനിടയാക്കിയതെന്നും സൂചനകളുണ്ട്.

ശനിയാഴ്ച രാത്രി ഒമ്പതിന് കൊല്ലം താമരക്കുളം എജെ ഹാളിലാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. മാരകായുധങ്ങളുമായി പുറത്തുനിന്നു സംഘമാണ് അക്രമം നടത്തിയത്.

സിനിമാ തിയേറ്ററിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കല്യാണ ഹാളില്‍ ഒരാള്‍ മരിക്കാനിടയാക്കിയ അക്രമസംഭവത്തിനു കാരണമായതെന്നും പറയപ്പെടുന്നു. ഹാളിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയുമടക്കം സംഘം മര്‍ദിച്ചു. അക്രമം തടയാനെത്തിയവര്‍ക്കും ക്രൂരമായി മര്‍ദനമേറ്റു.

കല്യാണ ഹാളില്‍നിന്നു കൂട്ടനിലവിളി കേട്ടു നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. സംഭവമറിഞ്ഞു വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. കൊല്ലം എസ്പി ഹര്‍ഷിത അട്ടല്ലൂരി ജില്ലാ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. അക്രമസംഭവത്തെ തുടര്‍ന്നു താമരക്കുളത്തു വന്‍ പോലീസ് സംഘം കാവല്‍ നില്‍ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+