കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ഫേസ്ബുക്കിന് നിരോധനം

  • By Ajith Babu
Google Oneindia Malayalam News

റിയാദ്: പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റായ ഫേസ്ബുക്കിനു ഏതാനും മണിക്കൂറുകള്‍ സൗദി അറേബ്യ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ശനിയാഴ്ച മണിക്കൂറുകളോളം ഫേസ്ബുക്കില്‍ പ്രവേശനം നിഷേധിച്ചിരിക്കുകയായിരുന്നു. സൗദിയിലൊരിടത്തും സൈറ്റ് ലഭ്യമായിരുന്നില്ലെന്ന് ഉപയോക്താക്കള്‍ പറയുന്നു.

ധാര്‍മിക മൂല്യങ്ങളുമായി ബന്ധപ്പെട്ട് വിഷയത്തിലെ അപാകതകള്‍ മൂലമാണ് മണിക്കൂറുകളോളം സൈറ്റില്‍ പ്രവേശനം തടഞ്ഞതെന്ന് സൗദി അറേബ്യന്‍ വാര്‍ത്താപ്രക്ഷേപണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

20 കോടി സജീവ സന്ദര്‍ശകരാണ് ഫേസ്ബുക്കിനുള്ളത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ മത്സരം നടത്തിയതിന്റെ പേരില്‍ ഈ വര്‍ഷമാദ്യം ബംഗ്ലാദേശിലും പാക്കിസ്ഥാനിലും ഫേസ്ബുക്കിനു നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

English summary
The social networking website Facebook was restricted in Saudi Arabia for several hours on Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X