ആങ് സാന്‍ സ്യൂചിയ്ക്ക് മോചനം

യാങ്കോണിലെ ഇന്യ നദിക്കരയിലെ സ്വന്തം വീട്ടില്‍ തടവില്‍ കടന്ന സ്യൂചിയുടെ മോചനം രാജ്യത്തെ ജനാധിപത്യവിശ്വാസികളെ ആവേശത്തിലാഴ്ത്തി. ശനിയാഴ്ച സ്യൂചിയുടെ വീടിന് മുന്നിലെ ബാരിക്കേഡുകള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മാറ്റിത്തുടങ്ങിയതോടെയാണ് സ്യൂചിയുടെ മോചനം ഉടനുണ്ടാകുമെന്ന് ഉറപ്പായത്. ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് കൈയടികളുടെയും പൂമാലകളുടെയും നടുവിലേക്കു കൈവീശി പുഞ്ചിരിയോടെ സ്യൂചി ഇറങ്ങിവന്നതോടെ ആയിരക്കണക്കിന് വരുന്ന ആരാധകരുടെ ആവേശം അണപൊട്ടി.
ആര്‍ത്തിരമ്പിയ ജനക്കൂട്ടത്തെ അഭിസംബോധനം ചെയ്യാനും സ്യൂചി തയാറായി, നമ്മള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും, ജനാധിപത്യത്തിനായുള്ള പോരാട്ടം തളരാതെ തുടരുമെന്ന സ്യൂചിയുടെ വാക്കുകള്‍ പട്ടാള ഭരണകൂടത്തിനുള്ള മുന്നറിയപ്പു കൂടിയായി. ജനക്കൂട്ടത്തിന്റെ ആരവം മൂലം സ്യൂചിക്ക് അധികമൊന്നും പറയാനായില്ല. തന്റെ പ്രസംഗം കേള്‍ക്കാന്‍ ഞായറാഴ്ച പാര്‍ട്ടി ആസ്ഥാനത്തേക്കു വരാന്‍ എല്ലാവരെയും ക്ഷണിച്ച് അവര്‍ വീടിനുള്ളിലേക്കു തിരിച്ചുപോയി.
യുഎസ്. പ്രസിഡന്റ് ബരാക് ഒബാമ ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ സ്യൂചിയുടെ മോചനത്തെ സ്വാഗതം ചെയ്തു. 1989 മുതല്‍ 2010 വരെയുള്ള 21 വര്‍ഷങ്ങളില്‍ 15 വര്‍ഷവും സ്യൂചി വീട്ടുതടങ്കലിലായിരുന്നു. ഇതിനിടെ 1995ലും 2002ലും പട്ടാളം അവരെ മോചിപ്പിച്ചു.
1990ല്‍ നടന്ന പൊതു തിരിഞ്ഞെടുപ്പില്‍ 80 ശതമാനം സീറ്റുകളും നേടി സ്യൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി വന്‍വിജയം നേടിയിരുന്നു. എന്നാല്‍ പട്ടാളഭരണകൂടം അവരെ തടവിലാക്കി അധികാരം പിടിച്ചെടുത്തു. അന്നുമുതല്‍ ഇവരുടെ മോചനത്തിനായി ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടു വരികയായിരുന്നു.












Click it and Unblock the Notifications