കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2 ജി സ്‌പെക്ട്രം: സൊളിസിറ്റര്‍ ജനറലിനെ മാറ്റി

  • By Lakshmi
Google Oneindia Malayalam News

Goolam E Vahanvati
ദില്ലി: 2ജി സ്‌പെക്ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനുവേണ്ടി ഹാജരാകുന്നതില്‍ നിന്ന് സൊളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിനെ മാറ്റി. പകരം അറ്റോര്‍ണി ജനറല്‍ ജി.ഇ വഹന്‍വതി ഹാജരാകും.

ടെലികോം വകുപ്പിലെ അഴിമതി സംബന്ധിച്ച് മൗനം പാലിച്ച പ്രധാനമന്ത്രിയുടെ നടപടി സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനിടെയാണ് സൊളിസിറ്റര്‍ ജനറലിനെ മാറ്റി അറ്റോര്‍ണി ജനറലിനെ തന്നെ സര്‍ക്കാരിനുവേണ്ടി ഹാജരാകുന്നതിന് നിയമിച്ചത്.

ഇതോടെ സൊളിസിറ്റര്‍ ജനറല്‍ ടെലികോം വകുപ്പിനു വേണ്ടി വാദിക്കും. സര്‍ക്കാരിനെ ഫലപ്രദമായി പ്രതിനിധീകരിക്കുന്നതിനാണ് അറ്റോര്‍ണി ജനറലിനെത്തന്നെ നിയമിച്ചത്. ഇതോടെ സുപ്രീം കോടതിയില്‍ വെള്ളിയാഴ്ച സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ അറ്റോര്‍ണി ജനറലിന്റെ അഭിപ്രായങ്ങളും നിര്‍ണായകമാകും.

രാജയുടെ പ്രോസിക്യൂഷന്‍ നടപടിയില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ വൈകിയതിനെക്കുറിച്ചു വിശദീകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രിക്കെതിരെ സുപ്രീം കോടതി കുറ്റപ്പെടുത്തല്‍ നടത്തിയിട്ടില്ലെന്നും സര്‍ക്കാരിനു വേണ്ടി വാദിക്കുന്നതില്‍ അഭിഭാഷകര്‍ക്കിടെ ആശയവിനിമയ തകരാര്‍ നടന്നിട്ടില്ലെന്നും സൊളിസിറ്റര്‍ ജനറല്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു

English summary
UPA government on Thursday decided to field its top law officer — Attorney General Goolam E Vahanvati — in the next hearing of 2G Spectrum Scam.Vahanvati will represent the government, including the Prime Minister’s Office, while Solicitor General Gopal Subramanium, who has been appearing for the Union of India, will represent the Department of Telecommunications Another law officer will represent the CBI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X