കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക പീഡനം: വൈദികന് സഭ വിലക്കേര്‍പ്പെടുത്തി

  • By Lakshmi
Google Oneindia Malayalam News

വൈപ്പിന്‍: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും തന്നെയും കുഞ്ഞിനെയും അവഗണിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയെത്തുടര്‍ന്ന് വൈദികന് സഭ വിലക്കേര്‍പ്പെടുത്തി.

ആരോപണ വിധേയനായ ഫാദര്‍ മാര്‍ട്ടിന്‍ കുറ്റിക്കാട്ടിനെ വൈദിക ധര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ നിന്ന് വരാപ്പുഴ അതിരൂപത വിലക്കിയിരിക്കുകയാണ്. വൈദികനെ സംബന്ധിച്ച യുവതിയുടെ പരാതി കുറച്ചുനാളുകളായി അതിരൂപതയുടെ പരിഗണനയിലാണ്.

യുവതി നിയമ നടപടികള്‍ ഊര്‍ജിതമാക്കിയതോടെയാണ് അതിരൂപത വിലക്ക് ഏര്‍പ്പെടുത്തിയത്. യുവതി പരാതി നല്‍കിയതോടെ മുങ്ങിയ വൈദികനെ ഇതേവരെ കണ്ടെത്താനായിട്ടില്ല.

ഒന്നര മാസം മുന്‍പ് മൂലമ്പിള്ളി പള്ളിയില്‍ നിന്ന് സ്ഥലം മാറ്റപ്പെട്ട മാര്‍ട്ടിന്‍ വിലക്കേര്‍പ്പെടുത്തുമ്പോള്‍ എരൂര്‍ സെന്റ് ജോര്‍ജ് പള്ളി വികാരിയായിരുന്നു. ഇവിടേക്ക് പുതിയ വൈദികനെ സഭ നിയമിച്ചിട്ടുണ്ട്.

ഇതിനിടെ യുവതി വൈദികനുമൊന്നിച്ച് താമസിച്ചതായി പരാതിയില്‍ പറയുന്ന ചോറ്റാനിക്കര തുടങ്ങിയ സ്ഥലങ്ങളിലും വൈദികന്റെ എറണാകുളത്തെ വീട്ടിലും പോലീസ് അന്വേഷണം നടത്തി.

മൂന്ന് കുട്ടികളുടെ അമ്മയായ 38കാരി തന്റെ മൂന്നാമത്തെ കുട്ടിയുടെ പിതാവ് വൈദികനാണെന്നും കഴിഞ്ഞ അഞ്ചുവര്‍ഷമായി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് പരാതി നല്‍കിയത്.

വൈദികനില്‍ നിന്നും ഭാര്യ ഗര്‍ഭിണിയായ വിവരം അറിഞ്ഞപ്പോള്‍ ഇവരുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X