കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചര്‍ച്ചിലിന്റെ അവസാന ചുരുട്ട് ലേലത്തിന്

  • By Ajith Babu
Google Oneindia Malayalam News

ലണ്ടന്‍: രണ്ടാം ലോകയുദ്ധചരിത്രത്തിലെ ബ്രിട്ടന്റെ വീരനായകന്‍ പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ ചുരുട്ട് ലേലത്തിന്.മരണസമയത്ത് ചര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന അവസാന ചുരുട്ടും മുതലത്തുകല്‍ പൊതിഞ്ഞ ടിന്നും ക്രിസ്റ്റീസ് ലേല സ്ഥാപനം 30നു വില്‍പ്പനയ്ക്കു വയ്ക്കും.

1934ല്‍ ഭാര്യ ക്ലെമന്റീന്‍ സമ്മാനിച്ച ഈ ടിന്‍ 1965ല്‍ ചര്‍ച്ചിലിന്റെ മരണശേഷം അവര്‍ സുരക്ഷാഭടന്‍ ഇന്‍സ്‌പെക്ടര്‍ ഡേവിസിനു കൈമാറുകയായിരുന്നു.

ചര്‍ച്ചില്‍ ഇന്‍സ്‌പെക്ടര്‍ക്ക് അയച്ച മൂന്നു കുറിപ്പുകളും ലേലത്തിനു വയ്ക്കുന്നുണ്ട്. അറുപതിനായിരം പൗണ്ടെങ്കിലും ലേലത്തില്‍ ലഭിയ്ക്കുമെന്നാണ് പ്രതീക്ഷ. വീഞ്ഞിലും ബ്രാന്‍ഡിയിലും നനച്ച ചുരുട്ടായിരുന്നു ചര്‍ച്ചിലിന് താത്പര്യം.

ലോകത്തേറ്റവും മികച്ച ചുരുട്ടുകള്‍ ഉത്പാദിപ്പിയ്ക്കുന്ന ക്യൂബയിലെ ഹവാനയില്‍ താമസിയ്ക്കുന്പോഴാണ് ചര്‍ച്ചില്‍ ചുരുട്ടുവലി ശീലമാക്കിയത്.

English summary
A cigar that once belonged to late British Prime Minister Winston Churchill is to be auctioned off along with the crocodile-skin case it was found in after he died.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X