ബ്രിട്ടനില്‍ വെള്ളക്കാര്‍ ന്യൂനപക്ഷമാകും-പഠനം
ലണ്ടന്‍: ബ്രിട്ടനിലേക്ക് മറ്റിടങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിലവിലെ നിരക്കില്‍ തുടരുകയാണെങ്കില്‍ 2066ഓടെ രാജ്യത്ത് വെള്ളക്കാര്‍ ന്യൂനപക്ഷമാകുമെന്ന് പഠന റിപ്പോര്‍ട്ട്.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറും ജനസംഖ്യാപഠന വിദഗ്ധനുമായ ഡേവിഡ് കോള്‍മാനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഭൂരിപക്ഷ ജനവിഭാഗം ന്യൂനപക്ഷമാകുമ്പോള്‍ സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമ്പത്തിക മേഖലകളിലും രാജ്യത്തിന്റെ സ്വത്വത്തിലും സമഗ്രമായ മാറ്റമുണ്ടാകുമെന്ന് 'പ്രോസ്‌പെക്ട്' മാസികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
യൂറോപ്യന്‍ യൂണിയനു പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം തടയുന്നതു സംബന്ധിച്ച്, കുടിയേറ്റ ഉപദേശക സമിതി സര്‍ക്കാറിന് ശുപാര്‍ശ സമര്‍പ്പിക്കാനിരിക്കെയാണ് ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
കുടിയേറ്റ നിരക്ക് കുറയ്ക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതു പ്രതിവര്‍ഷം 80,000 എന്ന നിലയില്‍ കുറച്ചാലും 2080ഓടെ രാജ്യത്ത് സ്വദേശികളുടെ എണ്ണം ഇതര വംശജരേക്കാള്‍ കുറവാകുമെന്ന് ഡേവിഡ് കോള്‍മാന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications