കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികള്‍ 16വയസ്സില്‍ വിവാഹം ചെയ്യണം: നെജാദ്

  • By Super
Google Oneindia Malayalam News

Ahmadinejad
ടെഹ്‌റാന്‍: രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സ് ആക്കണമെന്ന് ഇറാന്റെ പ്രസിഡന്റ് മെഹുമൂദ് അഹമദ് നെജാദ്.

ഇപ്പോഴത്തെ ഇവിടത്തെ കുടുംബാസൂത്രണ പരിപാടിയെ വിമര്‍ശിച്ചുകൊണ്ടാണ് നെജാദ് ഇത്തരമൊരു അഭിപ്രായം പറഞ്ഞിരിക്കുന്നത്.

ആണ്‍കുട്ടികളുടെ വിവാഹപ്രായം 20ഉം പെണ്‍കുട്ടികളുടേത് 16-17 വയസ്സും ആക്കണമെന്ന് അഹമ്മദി നെജാദ് പറഞ്ഞതായി രാജ്യത്തെ ഔദ്യോഗിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

കുടുംബാസൂത്രണപരിപാടി ദൈവനിന്ദയാണെന്നും പടിഞ്ഞാറന്‍ രാജ്യങ്ങളുടെ രീതിയാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ രാജ്യത്തെ ആണ്‍കുട്ടികള്‍ 26 വയസ്സിലും പെണ്‍കുട്ടികള്‍ 24 വയസ്സിലുമാണ് വിവാഹിതരാകുന്നത്. ഇതിന് ന്യായീകരണമില്ലെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

രാജ്യത്തെ ജനനനിരക്ക് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് 1979ലാണ് ഇറാനില്‍ കുടുംബാസൂത്രണപദ്ധതി ആരംഭിച്ചത്.

എന്നാല്‍ ജനസംഖ്യാ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്ന നയമാണ് 2005ല്‍ അധികാരത്തിലേറിയതു മുതല്‍ അഹമ്മദി നെജാദ് സ്വീകരിച്ചിരിക്കുന്നത്.

രാജ്യത്തിന് 15 കോടി ജനങ്ങളെ ഉള്‍ക്കൊള്ളാനാകുമെന്ന് നെജാദ് അവകാശപ്പെടുന്നു. നിലവില്‍ 7.5 കോടിയാണ് ഇറാനിലെ ജനസംഖ്യ. കുടുംബാസൂത്രണപദ്ധതിയുടെ ഏറ്റവുംവലിയ വിമര്‍ശകനാണ് നെജാദ്.

English summary
Iranian President Mahmoud Ahmadinejad said the best age for girls to get married was between 16 and 18, Iranian newspapers reported on Sunday. And he said that family planning is against the god and religion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X