Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ ശല്യപ്പെടുത്തി; ഭര്‍ത്താവ് യുവാവിനെ കൊന്നു

തൃശൂര്‍: ഭാര്യയെ ശല്യപ്പെടുത്തിയതിന്റെ പേരില്‍ ഭര്‍ത്താവ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തൃശൂര്‍ മുപ്ലിയം സ്വദേശി ദേവദാസ്932)ആണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രി സ്വര്‍ണപ്പണിക്കാരനായ ദേവദാസ് രാത്രി ജോലികഴിഞ്ഞ വീട്ടിലേയ്ക്ക് നടന്നുപോകുമ്പോളാണ് അയല്‍വാസിയായ പ്രമോദും സംഘവും ഇയാളെ വെട്ടിയത്.

വെട്ടേറ്റുവീണ ദേവദാസ് തന്നെ ബന്ധുക്കളെ മൊബൈല്‍ ഫോണ്‍വഴി വിവരം അറിയിച്ചതനുസരിച്ച് ബന്ധുക്കള്‍ ഇയാളെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാരകമായി വെട്ടേറ്റ ദേവദാസ് രാത്രി 10.30-ന് ആശുപത്രിയില്‍ വച്ച് മരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രമോദിനെതിരേ വരന്തരപ്പിള്ളി പോലീസ് കേസെടുത്തു.

അയല്‍വാസിയും സുഹൃത്തുമായ പ്രമോദിന്റെ ഭാര്യയെ ദേവദാസ് ശല്യം ചെയ്തതിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.

പ്രമോദിന് ഗള്‍ഫിലായിരുന്നു ജോലി. ഭാര്യ പലവട്ടം പരാതിപ്പെട്ടപ്പോള്‍ പ്രമോദ് ദേവദാസിന് താക്കീത് നല്‍കിയതായും പറയുന്നു. ഈ പ്രശ്‌നത്തത്തുടര്‍ന്ന് മുപ്ലിയത്തുനിന്നും പ്രമോദിന്റെ കുടുംബം ഈയിടെ കാട്ടൂരിലേക്ക് താമസം മാറ്റിയിരുന്നു. ഇവിടെയും ശല്യം തുടര്‍ന്നതാണ് കൊലപാതകത്തിന് പ്രമോദിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

അക്രമത്തില്‍ പ്രമോദിനും രണ്ട് സുഹൃത്തുകള്‍ക്കും പങ്കുള്ളതായി ദേവദാസ് ഫോണിലൂടെ തങ്ങളെ വിവരം അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി. സംഭവശേഷം പ്രമോദ് ഒളിവിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+