Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവോവാദി ആക്രമണത്തില്‍ ഗര്‍ഭിണി മരിച്ചു

ഫുല്‍ബാനി (ഒറീസ്സ): ഒറീസ്സയിലെ കണ്ഡമാല്‍ ജില്ലയില്‍ ഞായറാഴ്ച മാവോവാദികള്‍ നടത്തിയ കുഴിബോംബാക്രമണത്തില്‍ ആംബുലന്‍സ് തകര്‍ന്ന് ഗര്‍ഭിണിയും കുഞ്ഞും ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു.

കണ്ഡമാലിലെ ബ്രാഹ്മിന്‍ഗാവ് പ്രദേശത്താണ് ആക്രമണമുണ്ടായതെന്ന് ഡിജിപി മന്‍മോഹന്‍ പ്രഹ്‌രാജ് പറഞ്ഞു.മാവോവാദി ശക്തിപ്രദേശങ്ങളായ ഗജപതി, ഗന്‍ജം മേഖലയ്ക്കടുത്താണ് അപകടം നടന്ന സ്ഥലം.

ബ്രാഹ്മിന്‍ഗാവില്‍നിന്ന് ഗദാപുരിലേക്ക് പേവുകയായിരുന്ന ആംബുലന്‍സ് കുഴിബോംബ് സ്ഫോടനത്തില്‍ തകരുകയായിരുന്നു. . ആരോഗ്യ പ്രവര്‍ത്തകയും ഗര്‍ഭിണിയായ മറ്റൊരു സ്ത്രീയും അവരുടെ മൂന്നു വയസ്സുള്ള മകള്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവര്‍ മരിച്ചതായി തിരിച്ചറിഞ്ഞിട്ടുണ്ട്.

സിആര്‍പിഎഫ് ഭടന്മാരടക്കമുള്ള സുരക്ഷാസേന തിരച്ചില്‍ ഊര്‍ജിതമാക്കി. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ദക്ഷിണമേഖലാ ഡിഐജി ആര്‍.കെ ശര്‍മ പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+