കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യപ്പനെക്കുറിച്ചുള്ള സിനിമയില്‍ യെഡിയൂരപ്പ

  • By Lakshmi
Google Oneindia Malayalam News

Yeddyurappa
ബാംഗളൂര്‍: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ ചലച്ചിത്രരംഗത്തും അരക്കൈ നോക്കാനൊരുങ്ങുന്നു.

സ്വാമി അയ്യപ്പനെക്കുറിച്ചു മലയാളിയായ വിജീഷ് മണി സംവിധാനം ചെയ്യുന്ന ഭൂലോക രക്ഷകന്‍ എന്ന സിനിമയിലാണ് യെഡിയൂരപ്പ അഭിനയിക്കുന്നത്.

ശബരിമല അയ്യപ്പനും വാവരും തമ്മിലുള്ള സൗഹൃദമാണ് ഈ ചിത്രത്തിന്റെ കഥാതന്തു. മതസൗഹാര്‍ദവും ലോകസമാധാനവുമാണ് ചിത്രത്തിലൂടെ ലക്ഷ്യമിട്ടിട്ടുള്ള സന്ദേശം.

18 ഇന്ത്യന്‍ ഭാഷകളിലും 17 വിദേശ ഭാഷകളിലുമായി നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം തിരുവനന്തപുരത്തു നടന്നു.

ഒക്ടോബര്‍ എട്ടിന് യെഡിയൂരപ്പ കണ്ണൂര്‍ ജില്ലയിലെ മാടായിക്കാവ് ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ ചലച്ചിത്രം സംബന്ധിച്ചു സംവിധായകന്‍ വിജീഷുമായി വിശദമായ ചര്‍ച്ച നടന്നിരുന്നുവത്രെ.

സിനിമയുടെ ആദ്യരംഗത്തിന്റെ ചിത്രീകരണം ഒക്ടോബറില്‍ നടന്നു. ശബരിമല, മൈസൂര്‍കൊട്ടാരം, കൈലാസ മാനസസരോവര്‍, ഒമാന്‍ എന്നിവിടങ്ങളാണ് ചിത്രീകരണസ്ഥലങ്ങള്‍.

അയ്യപ്പഭക്തന്‍കൂടിയായ ബോളിവുഡ് താരം വിവേക് ഒബ്‌റോയിയും ഒട്ടേറെ ക്രിക്കറ്റ് താരങ്ങളും പുതുമുഖ ചലച്ചിത്രതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

അതേസമയം, യെഡിയൂരപ്പ സിനിമയില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത വെറും അഭ്യൂഹം മാത്രമാണെന്നാണ് ബാംഗളൂരിലെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X