അരുന്ധതി റോയിയുടെ ഭര്‍ത്താവ് വനം കയ്യേറി

പ്രദീപ് കിഷനും മറ്റ് മൂന്നു വ്യക്തികളും ഫയല്‍ചെയ്ത അപ്പീല്‍ തളളിക്കൊണ്ടാണ് കോടതി വിധി പ്രഖ്യാപിച്ചത്.
വസ്തു വാങ്ങുന്നതിനും വില്‍ക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന വനമേഖലയിലാണ് ബംഗ്‌ളാവ് നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് കോടതിയുടെ കണ്ടെത്തല്‍. പ്രദീപ് കിഷനും മറ്റ് മൂന്നു വ്യക്തികളും ഈ മേഖലയില്‍ 1993ലാണ് സ്ഥലം വാങ്ങിയത്.
റവന്യൂ കോടതിയുടെ വിധിക്കെതിരെ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
എല്ലാ അനുമതിയും നേടിയിട്ടാണ് നാലുപേരും 1995ല്‍ വീടുപണിതതെന്ന് പ്രദീപ് കിഷന്റെ വക്കീല്‍ പറഞ്ഞു. അരുന്ധതിയും ഭര്‍ത്താവും ഇടക്കിടെ ഈ വീട്ടില്‍ വന്നു താമസിക്കാറുണ്ട്.
എഴുത്തുകാരന്‍ വിക്രം സേത്തിന്റെ സഹോദരി ആരാധനാ സേത്തിനും ഈ വനമേഖലയില്‍ വീടുണ്ട്. ഇവര്‍ക്കെതിരെയും കോടതി നോട്ടീസ് അയച്ചിരുന്നു.












Click it and Unblock the Notifications