ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യയെ തൂക്കിലേറ്റി

എട്ട് വര്‍ഷത്തോളം തടവില്‍ കഴിഞ്ഞ ഷഹ്‌ലയെ മോചിപ്പിക്കണമെന്ന് പ്രമുഖ മനുഷ്യാവകാശ സംഘടനകള്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരികയായിരുന്നു.
പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കായിരുന്നു വധശിക്ഷ നടപ്പാക്കിയതെന്ന് ഷഹ്‌ലയുടെ അഭിഭാഷകന്‍ അബ്ദുള്‍സമദ് ഖൊറംഷാഹി അറിയിച്ചതായി ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ടു ചെയ്തു. ഭര്‍ത്താവ് നാസറിന്റെ സാന്നിധ്യത്തിലായിരുന്നു ശിക്ഷ നടപ്പാക്കിയത്. ഇറാനില്‍ ഈ വര്‍ഷം നടപ്പാക്കിയ 146-ാമത്തെ വധശിക്ഷയാണിത്.
എണ്‍പതുകളിലെ പ്രമുഖ ഫുട്‌ബോളറായിരുന്ന നാസര്‍, ഷഹ്‌ലയുമായി താത്കാലിക വിവാഹ കരാറി(സിഗേഹ്)ലാണ് ഏര്‍പ്പെട്ടിരുന്നത്. ആദ്യഭാര്യയുടെ കൊലപാതകത്തില്‍ പങ്കുണെ്ടന്ന് ആരോപിച്ച് നാസറും മാസങ്ങളോളം ജയില്‍ അടയ്ക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications