Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗ്നചിത്രമെടുത്ത് തട്ടിപ്പ്: സംഘത്തില്‍ എഎസ്‌ഐയും

ബാംഗ്ലൂര്‍: ഭീഷണിപ്പെടുത്തി നഗ്‌നചിത്രമെടുത്ത് ലക്ഷങ്ങള്‍ തട്ടുന്ന കേസില്‍ കര്‍ണ്ണാടകയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പ്രതിയാകുമെന്ന് സൂചന.

കഴിഞ്ഞ ദിവസം അറസ്റ്റിലായ കേസിലെ മുഖ്യപ്രതി ഷേണായിയെ ചോദ്യംചെയ്തപ്പോഴാണ് ഈ വിവരം പുറത്തുവന്നത്. കര്‍ണ്ണാടകയിലെ ചിക്ജാല സര്‍ക്കിള്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന ഒരു സ്‌റ്റേഷനിലെ അഡി.എസ്.ഐ. യാണ് പ്രതിയാവുക.

ഇയാള്‍ ഷേണായിയ്ക്ക് സഹായങ്ങള്‍ ചെയ്തുകൊടുത്തിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായത്.

മലപ്പുറം ജില്ലക്കാരായ നാലുപേരുടെ പരാതി പ്രകാരം ചങ്ങരംകുളം പോലീസ് എടുത്ത കേസിലും ഇയാള്‍ പ്രതിയാകുമെന്ന് എസ്.ഐ. അല്‍ത്താഫ് അലി പറഞ്ഞു.

ആ സംഭവത്തില്‍ യുവാക്കളെ ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രമെടുക്കുന്ന സമയം ഈ എഎസ്‌ഐ ഉണ്ടായിരുന്നുവെന്നാണ് വ്യക്തമായത്.

ഷേണായിക്കും സംഘത്തിനും സംരക്ഷണം നല്‍കിവന്നതോടൊപ്പം പദ്ധതി ആസൂത്രണം ചെയ്യുന്നതിലും ഈ ഉദ്യോഗസ്ഥന്‍ മുഖ്യപങ്കുവഹിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. സഞ്ചാരികളെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച ശേഷം ഓരോരുത്തരെയും വെവ്വേറെ മുറികളിലാക്കിയാണ് സ്ത്രീകളോടൊപ്പമുള്ള വീഡിയോ എടുത്തിരുന്നത്.

ഇക്കാര്യങ്ങളിലെല്ലാം എ.എസ്.ഐക്ക് മുഖ്യപങ്കുണ്ടെന്നാണ് സൂചന. സംഭവത്തില്‍ ഉള്‍പ്പെട്ട കോഴിക്കോട്ടുക്കാരന്‍ നല്‍കിയ പരാതി പ്രകാരം ബാംഗ്ലൂര്‍ ചിക്ജാല സി.ഐ. ജയറാം അന്വേഷിക്കുന്ന കേസില്‍ ഇപ്പോള്‍ ഇവിടുത്തെ രണ്ടുപേരടക്കം അഞ്ചുപേരാണ് അറസ്റ്റിലായത്.

സംഘത്തില്‍പ്പെട്ട ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പ്രസ്തുത കേസില്‍ പങ്കാളിയല്ലെന്നുതെളിഞ്ഞതിനാല്‍ വിട്ടയച്ചിട്ടുണ്ട്. ചങ്ങരംകുളം പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ രണ്ടുപേരെയാണ് ഇവിടെ അറസ്റ്റുചെയ്തത്.

ബാംഗ്ലൂര്‍ പോലീസ് അറസ്റ്റുചെയ്തവരും ഈ കേസില്‍ പ്രതികളാവും ഇപ്പോള്‍ റിമാന്‍ഡിലുള്ള യൂസഫ്, യാക്കൂബ് എന്നിവരെ കസ്റ്റഡിയില്‍ കിട്ടിയാലുടന്‍ കര്‍ണ്ണാടകയിലേക്ക് തിരിക്കുന്ന പോലീസ് അവരെക്കൂടി ചോദ്യംചെയ്യും. തുടര്‍ന്ന് കേസ് കര്‍ണ്ണാടകയ്ക്ക് കൈമാറാനും സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+