പൊലീസ് അപമാനിച്ച യുവതി വിഷം കഴിച്ചു
ചെങ്ങന്നൂര്‍: പോലീസ് സ്‌റ്റേഷനില്‍ അപമാനിക്കപ്പെട്ട യുവതി വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍. ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ഹോം നഴ്‌സായ ആലുവ സ്വദേശി മുംതാസ്(31)ആണ് പൊലീസുകാര്‍ അപമാനിച്ചതില്‍ മനംനൊന്ത് വിഷം കഴിച്ചത്.
സംഭവം അന്വേഷിച്ച ചെങ്ങന്നൂര്‍ സിഐ ആര്‍. ജോസിന്റെ റിപ്പോര്‍ട്ടിന്‍മേല്‍ ചെങ്ങന്നൂര്‍ സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ ശശികുമാര്‍, സുരേഷ് കുമാര്‍ എന്നിവരെ ആലപ്പുഴ എസ്പി എ. അക്ബര്‍ സസ്‌പെന്‍ഡു ചെയ്തു.
കഴിഞ്ഞദിവസം വൈകുന്നേരം ആലുവ അന്‍സാര്‍ ലൈനിലെ റോഡില്‍ വിഷം കഴിച്ച് അവശനിലയില്‍ കണെ്ടത്തുകയായിരുന്ന ഇവര്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ എറണാകുളം ജനറലാശുപ്രതിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്.
മുംതാസ് ജോലി ചെയ്തിരുന്ന ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിക്കവലയിലെ നഴ്‌സിംഗ് ഹോമിലും ഹോംനഴ്‌സിംഗ് സ്ഥാപനത്തിലും നിന്ന് ശമ്പളയിനത്തില്‍ 40000 രൂപയോളം കിട്ടാനുള്ളതായി പരാതിപ്പെടാനാണ് ഇവര്‍ ചെങ്ങന്നൂര്‍ സ്റ്റേഷനിലെത്തിയത്.
ഇവര്‍ പരാതിക്കാര്യം പോലീസിനോടു പറഞ്ഞുനില്ക്കുമ്പോള്‍ത്തന്നെ ശരണ്യ ഹോംനഴ്‌സിംഗ് സര്‍വീസ് നടത്തുന്ന കരുവാറ്റ സ്വദേശിനി ലളിതയും സ്‌റ്റേഷനിലെത്തി. 23000 രൂപ മുംതാസ് തരാനുണെ്ടന്നായിരുന്നു ലളിതയുടെ പരാതി.
രണ്ടുകൂട്ടരും പരാതി നല്കാന്‍ പോലീസ് നിര്‍ദേശിച്ചു. ലളിതയുടെ പരാതികൂടി കിട്ടിയപ്പോള്‍ പോലീസുകാരില്‍ ചിലര്‍ മുംതാസിനോട് ആക്ഷേപകരമായി സംസാരിച്ചതെന്നാണ് ആരോപണം.
മുന്നുമാസത്തെ ശമ്പളത്തുകയും സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ടും വാങ്ങിവച്ചു ലളിത തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന് മുംതാസ് പറഞ്ഞിരുന്നെങ്കിലും അത്‌പോലീസ് ഗൗനിച്ചില്ല. തുടര്‍ന്ന് ഇവര്‍ സ്‌റ്റേഷനില്‍ നിന്നിറങ്ങിവിഷം കഴിക്കുകയായിരുന്നു.












Click it and Unblock the Notifications